തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സ്വകാര്യ ബസ് സമരം പൂര്‍ണം.
സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളും ജോലിക്കാരും വലഞ്ഞു.
സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാര്‍ ദുരിതത്തിലായി. കെ എസ് ആര്‍ ടി സി ബസുകള്‍ അധിക സര്‍വീസുകളടക്കം നടത്തുന്നുണ്ടെങ്കിലും ജനജീവിതത്തെ സ്വകാര്യബസ് സമരം ബാധിച്ചു. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്. തൃശൂരിലും ബസ് സമരം പൂര്‍ണം.
സ്വകാര്യ ബസ് സമരം പൂര്‍ണം, യാത്രാദുരിതം
