തൃശൂര്‍: പൂങ്കുന്നം വെഡ്ഡിംങ് വില്ലേജിൽ ഉദ്ഘാടനച്ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആര്‍.ബിന്ദുവിനെതിരെ കരിങ്കൊടി. അപ്രതീക്ഷിതമായി കെഎസ്‌യു പ്രവര്‍ത്തകരാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.
കുടുംബശ്രീയും, കേരളവിഷന്‍ ന്യൂസും സംയുക്തായി നല്‍കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അവര്‍. കിം പ്രവേശനപരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരെ കെഎസ് യുവിന്റെ പ്രതിഷേധം.
കെഎസ്‌യു നേതാക്കളായ ഗോകുല്‍ ഗുരുവായൂര്‍, വില്‍ഫ്രഡ് അക്കര എന്നിവരടക്കമുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലായത്.
മന്ത്രി ബിന്ദുവിനെതിരെ കരിങ്കൊടി, കെഎസ്‌യു നേതാക്കള്‍ കസ്റ്റഡിയില്‍
