തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷനിലേക്കുള്ള ആദ്യഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിലവിലെ പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ മത്സരിക്കുന്നില്ല. ഉപനേതാവ് ജോണ്‍ ഡാനിയല്‍ പാട്ടുരായ്ക്കലില്‍ മത്സരിക്കും. നിലവിലെ കൗണ്‍സിലര്‍ അഡ്വ.വില്ലി ജിജോ ചേറൂരില്‍ വീണ്ടും മത്സരിക്കും. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ കോട്ടപ്പുറത്തും, മുന്‍ ഡപ്യൂട്ടി മേയര്‍ സുബി ബാബു ഗാന്ധി നഗറിലും മത്സരിക്കും. മുക്കാട്ടുകരയില്‍ ശ്യാമള മുരളീധരനും, അയ്യന്തോളില്‍ വത്സല ബാബുരാജും, സിവില്‍ സ്‌റ്റേഷനില്‍ മുന്‍ കൗണ്‍സിലറും, കെ.പി.സിസി സെക്രട്ടറിയുമായ എ.പ്രസാദും മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്കും കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
തൃശൂര്‍ കോര്‍പറേഷന്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളായി, ജോണ്‍ ഡാനിയല്‍ പാട്ടുരായ്ക്കലില്‍, ലാലൂരില്‍ ലാലി ജയിംസ്, ചേറൂരില്‍ വില്ലി
















