Newsskerala

തദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നല്‍കാം. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. നാളെയാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് തൃശൂരിലാണ്. വിമതരുടെ സാന്നിധ്യം പലയിടത്തും മുന്നണികള്‍ക്ക് ഭീഷണിയാകുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *