Newsskerala

ദില്ലി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ച സംഭവത്തില്‍ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റില്‍. മകന്‍ മഹേഷ്, ഭാര്യ ഊര്‍മ്മിള എന്നിവരാണ് പിടിയിലായത്. കെട്ടിടം ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വൈദ്യുതി കണക്ഷന്‍ മകന്റെ പേരിലാണ്. കെട്ടിട ഉടമ ഹരിറാം ഗുപ്തയെ ദില്ലി പൊലീസ് രാജസ്ഥാനിലെ ഭിവണ്ടിയില്‍നിന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

സൗത്ത് ദില്ലിയിലെ സത്യാനികേതനിലാണ് ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കവെ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആണ് അപകടം ഉണ്ടായത്. 

Leave a Comment

Your email address will not be published. Required fields are marked *