തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു ലഭിച്ച പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന സൂചനകളുമായി കുടുംബം. വിഎസിന്റെ മകന്‍ വി.എ.അരുണ്‍കുമാറാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. പാര്‍ട്ടി നിലപാടിനൊപ്പമാണ് കുടുംബം.
വിഎസ് ഉണ്ടായിരുന്നെങ്കില്‍ പുരസ്‌കാരം നിരസിക്കുമായിരുന്നു എന്നായിരുന്നു ബേബിയുടെ നിലപാട്. 1992 ല്‍ ഇ.എം.എസ്.നമ്പൂതിരിപ്പാട് പത്മവിഭൂഷണ്‍ നിരസിച്ചിരുന്നു.
ജന ഹൃദയങ്ങളില്‍ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.


















