Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടികയില്‍ ടി.വി. ചന്ദ്രമോഹനും, ടാജറ്റും

തൃശൂര്‍: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. കെ.പി.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്തി നാളെ അന്തിമ തീരുമാനത്തിലെത്തും. തൃശൂര്‍ മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് ടി.വി.ചന്ദ്രമോഹന്റെയും, ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റിന്റെയും പേരുകള്‍ പരിഗണനയിലാണ്. മണലൂരില്‍ ടി.എന്‍.പ്രതാപനാണ് സാധ്യത. ചിലപ്പോള്‍ ലീഗിന്റെ സീറ്റായ ഗുരുവായൂരില്‍ പ്രതാപന്‍ മത്സരിക്കും. ഗുരുവായൂരിന് പകരം കയ്പമംഗലം സീറ്റ് ലീഗ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വടക്കാഞ്ചേരിയില്‍ രാജേന്ദ്രന്‍ അരങ്ങത്തിന്റെയുംെ, അനില്‍ അക്കരയുടെയും പേരുകള്‍ പരിഗണിക്കുന്നു. ഒല്ലൂരില്‍ ഷാജി കോടങ്കണ്ടത്ത് മത്സരിക്കും. ചേലക്കരയില്‍ കെ.വി.ദാസന്റെയും, പുതുക്കാട് സോണിയ ഗിരിയുടെയും, കൊടുങ്ങല്ലൂരില്‍ ഒ.ജെ.ജനീഷന്റെയും പേരുകള്‍ പട്ടികയിലുണ്ട്്. ചാലക്കുടിയില്‍ സിറ്റിംഗ് എം.എല്‍.എ.സനീഷ്‌കുമാര്‍ ജോസഫ് മത്സരിക്കും. ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനാണ് സാധ്യത. 

Leave a Comment

Your email address will not be published. Required fields are marked *