കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ നല്കുന്ന 60 ആഹാര ഇനങ്ങള്‍ക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ചമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പ്രാതലിനും ഊണിനും ലഘു ആഹാരത്തിനും ഇളവില്ല. 38 പാന്‍ ഇന്ത്യ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതിന് പുറമെ ചില പുതിയ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 20 രൂപയ്ക്ക് കിട്ടില്ല. 25 രൂപ നല്‍കണം. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവില്‍. എന്നാല്‍ ഡിപ്പ് ചായയും കാപ്പിയും 10 രൂപയില്‍ തുടരും. പഴം പൊരിക്കും വില കൂട്ടിയിട്ടില്ല. 20 രൂപ തന്നെയാണ് വില. രണ്ട് സമൂസയ്ക്ക് 30 രൂപ നല്‍കണം.
ട്രെയിനില്‍ ഭക്ഷണത്തിന് വില കൂട്ടി












