ഗുരുവായൂര്‍: ചിങ്ങത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂരില്‍ നടക്കുക 450ലേറെ വിവാഹങ്ങള്‍. രാവിലെ നാല് മണി മുതല്‍ ഗുരുവായൂരില്‍ കല്യാണത്തിരക്കായി
താലികെട്ടിനായി ആറ് കല്യാണ മണ്ഡലങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ ഒരുങ്ങിയത്. ഗുരുവായൂരിനെ സംബന്ധിച്ച് ഇത് പുതുമയല്ല. ഇത്രത്തോളം വിവാഹങ്ങള്‍ ഗുരുവായൂരില്‍ മുമ്പും നടന്ന ചരിത്രമുണ്ട്. ചിങ്ങമാസത്തിന്റെ തുടക്കത്തിലെ ഞായറാഴ്ചയും നാനൂറിലേറെ വിവാഹങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്നു.












