Newsskerala

പാര്‍ട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറഞ്ഞുപോകുന്നുണ്ടെ ന്ന് സിപിഎം വിശാല യോഗം

കോഴിക്കോട്:  സി പി എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി വിദ്യാഭ്യാസത്തിനായി ആപ്പ് രൂപീകരിക്കാനും ആര്‍ എസ് എസ് മുന്നേറ്റം തടയാന്‍ ആരാധനാലയങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമാകാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി അണികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറഞ്ഞുപോകുന്നുണ്ടെന്നും ബ്രാഞ്ച്, ഏരിയ കമ്മിറ്റികള്‍ മുതല്‍ ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സംശയനിവാരണത്തിനും പാര്‍ട്ടി വിദ്യാഭ്യാസത്തിനുമായി പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കാന്‍ യോഗത്തില്‍ ധാരണയായെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വലതുപക്ഷവല്‍ക്കരണത്തെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്താനും നവമാധ്യമ രംഗത്ത് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും ആര്‍ എസ് എസ് സ്വാധീനം വര്‍ദ്ധിക്കുന്നത് തടയാന്‍ ഉത്സവങ്ങളും ആഘോഷങ്ങളും പൊതു ആചാരങ്ങളാക്കി മാറ്റി പാര്‍ട്ടി സജീവമായി ഇടപെടണമെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *