മലപ്പുറം: നിലമ്പൂര്‍ ചോക്കാട് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ പൂക്കോട്ടുംപാടം കോട്ടപ്പുഴയിലാണ് സംഭവം. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറിലാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ അഞ്ചുപേര്‍ ഒഴുക്കില്‍പ്പെട്ടു.
കരുവാരകുണ്ട് സ്വദേശി റഹീം (35), മാങ്ങാടന്‍ ബസ് ഉടമായ കോട്ടക്കല്‍ മാങ്ങാടന്‍ അനസ് (27), കൂടെയുള്ള പ്രായമായ ഒരാള്‍, വണ്ടൂര്‍ സ്വദേശി സജാദ് (23), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായത്.
നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു












