മലപ്പുറം: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ അഞ്ചായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരൂര്‍ സ്വദേശികളായ പരന്നപറമ്പന്‍ മുഹമ്മദ് കുട്ടി (65), മാങ്ങാടന്‍ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതില്‍ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.
മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി












