ഇടുക്കി: ഇന്നലെയും, ഇന്നുമായി നടന്ന കാട്ടാനയാക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു.. ഇന്ന് രാവിലെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി പന്നിയാര്‍ പന്തടികളത്ത്്് പന്തടികളം സ്വദേശി വിജയന്‍ (47) മരിച്ചു. പണിസ്ഥലത്തെ ഷെഡില്‍നിന്നു രാവിലെ വീട്ടിലേക്ക് വരുന്ന വഴിയില്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.
ചക്കക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ ബുഷാര(52)യാണ് മരിച്ചത്.












