Newsskerala

ഫുട്‌ബോള്‍ താരം തൃശൂര്‍ സ്വദേശി റിജോണ്‍ കോഴിക്കോട് വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട്:  നഗരത്തിലുണ്ടായ ബൈക്കപകടത്തില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം റിജോണ്‍ ജോസ് മരിച്ചു. തൃശൂര്‍ സ്വദേശിയായ റിജോണ്‍ കാലിക്കറ്റ് എഫ്.സിയുടെ താരമാണ്. ഇന്നലെ രാത്രി ബൈ്പ്പാസില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഗനി അഹമ്മദിനും ഗുരുതരമായി പരിക്കേറ്റു. സന്തോഷ് ട്രോഫി താരമാണ് ഗനി.  സൂപ്പര്‍ ലീഗ് കേരള  ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് റിജോണിന്റെ ദാരുണമരണം.
 ഫോര്‍സ കൊച്ചി , എഫ് സി ഡെക്കാന്‍, വയനാട് യുണൈറ്റഡ്, ജോര്‍ജ് ടെലെഗ്രാഫ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായും റിജോണ്‍ ബൂട്ട് കെട്ടിയിട്ടുണ്ട്.വിയോഗം: സൂപ്പര്‍ ലീഗ് കേരളയുടെ പുതിയ സീസണ്‍ മത്സരങ്ങള്‍ക്കായി ടീമുകള്‍ ഒരുങ്ങുന്നതിനിടെയാണ് റിജോണിന്റെ അപ്രതീക്ഷിത മരണം.

Leave a Comment

Your email address will not be published. Required fields are marked *