Newsskerala

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കലാസാംസ്‌കാരിക പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
 കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് അദ്ദേഹം ആരംഭിച്ച ‘സൂര്യ ഫെസ്റ്റിവല്‍’ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ ലോകത്തിലെ വലിയ സ്വകാര്യ സാംസ്‌കാരികോത്സവങ്ങളില്‍ ഒന്നാണ്.

മലയാളത്തിലെ ആദ്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ശില്‍പിയായ അദ്ദേഹം ‘മേല്‍വിലാസം’ ഉള്‍പ്പെടെയുള്ള ശ്രദ്ധേയമായ നാടകങ്ങളുടെയും സിനിമയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മേല്‍വിലാസം, പുലരി, തുടക്കം, തുടര്‍ച്ച, നീലവെളിച്ചം, അവതാരം, സ്ത്രീ പര്‍വം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങളാണ്. മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആന്‍ഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതി (1996), കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പ് (1994) എന്നിവയ്ക്ക് പുറമേ, 2003-ല്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ  ‘മാന്‍ ഓഫ് ദി ഇയര്‍’ പദവിയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *