ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് വട്ടവടയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപമാണ് അപകടം നടന്നത്. സംഭവത്തില്‍ കൊട്ടക്കമ്പൂര്‍ സ്വദേശിയായ ബാലകൃഷ്ണന്, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്.
ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. കൃഷിയിടത്തോട് ചേര്‍ന്ന താത്കാലിക ഷെഡിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഉച്ച മുതല്‍ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.












