Newsskerala

ഉത്തരേന്ത്യയില്‍ നിന്ന് വിമാനത്തിലെത്തി കവര്‍ച്ച, മുഖ്യസൂത്രധാരന്‍ പിടിയിലായത്് തൃശൂരില്‍ നിന്ന്

കൊച്ചി: ഉത്തരേന്ത്യയില്‍ നിന്ന് വിമാനത്തില്‍ കേരളത്തിലെത്തി ബൈക്കുകളില്‍ കറങ്ങി മോഷണം നടത്തുന്ന സംഘം പിടിയില്‍. 11 പേരാണ് സംഘത്തിലുള്ളത്. ഉത്തരേന്ത്യയിലെ മീററ്റ് സ്വദേശികളാണ് ഇവര്‍. ഇവരില്‍ രിഹാന്‍ എന്നയാളെ  കഴിഞ്ഞയാഴ്ച തൃശൂരില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണത്തിന് പിറകിലെ വന്‍സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തൃശ്ശൂര്‍ പോലീസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരിയിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് ആദ്യം അഞ്ച് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ ബാക്കി നാല് പേര്‍ കണ്ണൂരില്‍ നിന്ന് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ സെയ്ഫുള്ള (31), മുഹമ്മദ് ഫര്‍മാന്‍ അന്‍സാരി (22), സുഹൈല്‍ (22), ഷക്കീബ് (21), റിഹാന്‍ ഖാന്‍ (22) എന്നിവരാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്. കവര്‍ച്ചയ്ക്കായി തങ്ങളുടെ ബൈക്കുകള്‍ മുന്‍കൂട്ടി ട്രെയിന്‍ മാര്‍ഗ്ഗം ഇവര്‍ കേരളത്തിലേക്ക് അയക്കും. തുടര്‍ന്ന് പ്രതികള്‍ കൂട്ടത്തോടെ വിമാനത്തിലാണ് കേരളത്തില്‍ എത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബൈക്കുകള്‍ കൈപ്പറ്റിയ ശേഷം ലോഡ്ജുകളില്‍ താമസിച്ച്, ബൈക്കുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയാണ് ഇവരുടെ രീതി.നിര്‍മാണം നടക്കുന്ന വലിയ വീടുകളും കെട്ടിടങ്ങളും, കോപ്പര്‍ സ്ട്രിപ്പുകളുള്ള വന്‍കിട ജനറേറ്ററുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ബൂത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മോഷണം. സാധാരണ നിര്‍മാണത്തൊഴിലാളികള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ കവര്‍ച്ചാ സമയങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പ്രതികള്‍ താമസിച്ച മുറിയില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന കേബിള്‍ കട്ടറുകള്‍, വിവിധ തരത്തിലുള്ള താക്കോലുകള്‍, മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, പണം, തിരിച്ചറിയല്‍ രേഖകള്‍, ട്രെയിന്‍-വിമാന ടിക്കറ്റുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *