കൊച്ചി: മാസപ്പടി കേസില്‍ ഇഡി നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രീം കോടതി വിധി എന്നും കോടതി നിരീക്ഷിച്ചു. എഫ്ഐആര്‍ ഇടാതെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇഡി ശക്തമായ എതിര്‍പ്പ് അറിയിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്‍ശ. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് എടുക്കാമെന്നായിരുന്നു സര്‍ക്കാറിന്റെ തീരുമാനം.














