Newsskerala

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ സുവര്‍ണനേട്ടം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഷൂട്ടിംഗിലാണ് സുവര്‍ണനേട്ടം കരസ്ഥമാക്കിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഷൂട്ടില്‍ സുരുചി-കമല്‍ജിത്ത് സഖ്യമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.
ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. ഐശ്വര്യ പ്രതാപ് സിംഗ് ടോമര്‍, നീരജ് കുമാര്‍, രുദ്രാംക്ഷ് പാട്ടീല്‍ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ നേടിയത്. മത്സരത്തില്‍ 589 പോയിന്റോടെ പ്രതാപ് സിംഗ് ടോമറും 588 പോയിന്റോടെ നീരജ് കുമാറും വ്യക്തിഗത ഫൈനലിനും യോഗ്യത നേടി.
ഇതിനിടെ സ്‌ക്വാഷിലും ടേബിള്‍ ടെന്നീസിലും ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി. ഹോങ്കോംഗ് ജോഡിയെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. അതേസമയം മിക്സഡ് ഡബിള്‍സിലെ മറ്റൊരു ജോഡിയായ ഹര്‍മീത് ദേസായിയും യശ്വസിനിയും ക്വാര്‍ട്ടറില്‍ ചൈനയോട് പരാജയപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *