Newsskerala

ബിജെപി സ്ഥാനാര്‍ഥിയാവാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന് ജിജി തോംസണ്‍

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ രംഗത്ത്.
കേരള ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഗ്യാനേഷ് കുമാര്‍ തന്നോട് ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. അന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാര്‍.
2016-ലായിരുന്നു വിമാനയാത്രയ്ക്കിടെയുള്ള ഈ സംഭാഷണമെന്നും താന്‍ അപ്പോള്‍തന്നെ ആ നിര്‍ദേശം നിഷേധിച്ചുവെന്നും ജിജി തോംസണ്‍ വ്യക്തമാക്കി. അന്ന് അദ്ദേഹം കേന്ദ്ര സര്‍വീസിലുണ്ടായിരുന്നുവെന്നും ഒരു ചാനലിനോട് ജിജി തോംസണ്‍ വെളിപ്പെടുത്തി.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നിര്‍ദേശം.

Leave a Comment

Your email address will not be published. Required fields are marked *