തൃശൂര്‍: ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന അഞ്ച് വാര്‍ഡുകളില്‍ മൂന്നിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ചേലക്കര പഞ്ചായത്തില്‍ കുറുമല വാര്‍ഡില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജിത 73 വോട്ടിന് വിജയിച്ചു. ഇതോടെ ചേലക്കര പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷമായി. വടക്കാഞ്ചേരി തളി ഡിവിഷനില്‍ യുഡിഎഫിലെ രവീന്ദ്രന് വിജയിച്ചു. തളിക്കുളം ആര്യംപാടം വാര്‍ഡില്‍ എല്‍ഡിഎഫിലെ വിജി കൃഷ്ണഘോഷ് വിജയിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റിയിലും യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് നേതാവ് വി.ഒ.പൈലപ്പനാണ് വിജയിച്ചത്.
തൃശൂരില്‍ യുഡിഎഫിന് മേല്‍ക്കൈ












