പാലക്കാട്: പോക്‌സോ കേസിലെ അതിജീവിതകളായ 16 വയസുള്ള രണ്ട് പെണ്‍കുട്ടികളെ പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്. സംഭവത്തില്‍ കസബ പൊലിസ് അന്വേഷണം നടത്തുകയാണ്. ഇന്നലെ രാത്രിയോടെയാണ് കൊല്ലങ്കോട്, മങ്കര പൊലിസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെ കാണാതായത്.












