തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പകരം ദക്ഷിണമേഖല ഐ.ജിയായ ആര് നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഡീഷണല്‍ ജഡ്ജിയുടെ മകനായ 17കാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് 55 കാരന് മരിച്ച സംഭവത്തിലെ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സിഐയും എസ്എച്ച്ഒയും ഉള്‍പ്പടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാം കുമാര്‍, എസ് എച്ച് ഒ വിശ്വജിത്ത്, ഗ്രേഡ് എസ് ഐ മനോജ്, സി പി ഒ അരുണ്‍ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ കര്‍ശന ഇടപെടലിന് പിന്നാലെയാണ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.
ചേരാനെല്ലൂര്‍ വാഹനാപകടം: കമ്മീഷണറെ മാറ്റി ച





