കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷന് ബെഞ്ച്. പിണറായി വിജയന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
കേസിന്റെ അന്വേഷണം തടയുകയും എഫ്ഐആറിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിണറായി കോടതിയെ സമീപിച്ചത്. നവംബര്‍ 25ന് വാദം തുടങ്ങും.






