Newsskerala

ആണ്ടിപ്പെട്ടി ജയിലില്‍ നിന്ന് 17 പേര്‍ ജയില്‍ ചാടി,കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം

കോയമ്പത്തൂര്‍:  തമിഴ്‌നാടിനെ ഞെട്ടിച്ച് പ്രതികളുടെ ജയില്‍ചാട്ടം. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലില്‍ നിന്ന് 17 കുറ്റവാളികള്‍ രക്ഷപ്പെട്ടു. സുരക്ഷയ്ക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാര്‍ രക്ഷപ്പെട്ടത്. രക്ഷപെട്ടവര്‍ക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി. കേരള-തമിഴ്‌നാട് അതിര്‍ത്തിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. രക്ഷപ്പെട്ടവര്‍ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നിര്‍ദേശം നല്‍കിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കേരളത്തിലെ ഇടുക്കിയിലടക്കം ചെക്ക്‌പോസ്റ്റുകളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തമിഴ്നാട്ടിലൊട്ടാകെയും അതിര്‍ത്തി ചെക്പോസ്റ്റുകളിലാകെയും തീവ്രപരിശോധന നടക്കുകയാണ്. 500ലധികം വിചാരണ തടവുകാരുള്ള ജയിലില്‍ നിന്നാണ് 17 പേര്‍ ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ച് ജയില്‍ ചാടിയത്. വിവിധ ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിട്ടിരുന്നവരാണിവര്‍. ജയിലില്‍ സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പൊലീസുകാര്‍ ഇവരെ പാര്‍പ്പിച്ചിരുന്ന സെല്ലിന് സമീപം എത്തുന്നത്. ഇവിടെ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമിച്ചത്. പിന്നാലെ വേഗത്തില്‍ തന്നെ പ്രധാന ഗേറ്റിന്റെ ഭാഗത്തെത്തുകയും ഓടി രക്ഷപ്പെടുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *