തിരുവനന്തപുരം: പെട്രോളില്‍ അനുവദനീയ അളവിലധികം എഥനോള്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാനത്ത് പമ്പുകളില്‍ പരിശോധന നടത്തുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.
ഉത്തരമലബാര്‍, മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാണ് പരിശോധന. അതേസമയം, ഏതൊക്കെ പമ്പുകളിലായിരിക്കും പരിശോധനയെന്ന് മുന്‍കൂട്ടി അറിയിക്കില്ല. ഒരു പമ്പില്‍നിന്ന് കആറു സാംപിള്‍ ശേഖരിക്കും. സംസ്ഥാന ഫൊറന്‍സിക് ലാബിലായിരിക്കും പരിശോധന. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നല്‍കും.
മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. അളവ് കൂടുതലുണ്ടെന്നു കണ്ടാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. കണ്ണൂരിലെ ചില പമ്പുകളില്‍നിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.
അതേസമയം, പെട്രോളില്‍ അനുവദനീയ അളവില്‍ എഥനോള്‍ കലര്‍ത്തുന്നുവെന്ന പരാതിയില്‍ കര്‍ണാടകയിലെ 67 കേന്ദ്രങ്ങളില്‍ പെട്രോള്‍ സാംപിള്‍ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചിരുന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ക്ക് എന്‍ജിനുകള്‍ക്ക് തകരാര്‍ ഉണ്ടായതായും മൈലേജ് കുറയുന്നതായും പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോളില്‍ അമിത എഥനോള്‍: പമ്പുകളില്‍ മിന്നല്‍ പരിശോധന









