Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ന്യായീകരിച്ച് മന്ത്രി വീണാ ജോര്‍ജ്; ദുരഭിമാന കുറ്റകൃത്യം എന്ന് നിയമസഭയിൽ കെ.കെ രമ

കൊച്ചി: തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ അനുപമ എസ് ചന്ദ്രന്റെ കൈക്കുഞ്ഞിനെ സ്വന്തം വീട്ടുകാര്‍ തട്ടിയെടുത്ത ശിശുക്ഷേമ സമിതി മുഖാന്തരം ദത്ത് കൊടുത്തു എന്ന പരാതിയില്‍ പ്രതിപക്ഷം ഇന്ന് നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ചു. ഈ വിഷയത്തില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദത്ത് നിയമപരമാണ് എന്നും ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി യും നടപടിക്രമങ്ങള്‍ പാലിച്ചു എന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞിനെ ലഭിച്ച് മൂന്നു ദിവസം കഴിഞ്ഞും ദത്ത് നടപടികളില്‍ വിജ്ഞാപനം ഇറക്കി 30 ദിവസത്തിനുള്ളിലും കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ല. തുടര്‍ന്നാണിത് ദത്ത് നടപടികളിലേക്ക് കടന്നത് എന്ന് മന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ വിഷയം ദുരഭിമാന കുറ്റകൃത്യം ആണെന്നും ആഭ്യന്തരവകുപ്പ് തലവന് മുഖം താഴ്ത്തി അല്ലാതെ നടക്കാന്‍ സാധിക്കാത്തത് സാഹചര്യമാണെന്നും അടിയന്തരപ്രമേയം ആവശ്യപ്പെട്ട യുഡിഎഫ് എംഎല്‍എ കെ.കെ രമ പറഞ്ഞു. Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *