Newsskerala

വാല്‍പ്പാറയില്‍ കാട്ടാന ആംബുലന്‍സിന്റെ  കണ്ണാടി തകര്‍ത്തു

തൃശൂർ: വാല്‍പ്പാറയില്‍ മൃതദേഹം കൊണ്ടുപോയി മടങ്ങുന്നതിനിടെ ആംബുലന്‍സിന് നേരെ കാട്ടാന ആക്രമണം. ഇന്നലെ  രാത്രിയാണ് സംഭവം. കാലടി ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിന്റെ  ആംബുലന്‍സിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.ആംബുലന്‍സില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ആംബുലന്‍സിന്റെ  കണ്ണാടി തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ആണ് അങ്കമാലിയില്‍നിന്ന് മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടത്.വാല്‍പ്പാറയില്‍ എത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി മടങ്ങിവരുന്നതിനിടെ വാല്‍പ്പാറ ചെക്ക്‌പോസ്റ്റ് പിന്നിട്ടതിനിടെ ആണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആംബുലന്‍സിന് മുന്നില്‍ ഉണ്ടായിരുന്ന കാട്ടാനയെ ആര്‍ആര്‍ടി സംഘമെത്തി മാറ്റിയതിന് പിന്നാലെ മറ്റൊരു ആന ആംബുലന്‍സിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *