കൊച്ചി: കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു . നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്്. ഇന്ന് രാവിലെ 11.30 ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കന്നട ഇതിഹാസതാരം രാജ് കുമാറിന്റെ മകനാണ് പുനീത്.
ബാലതാരമായാണ് പുനീത് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് അഭിനേതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പുനീത് തിളങ്ങി.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഒരുതവണയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുതവണയും പുനീത് നേടി.
Photo Credit: Koo