തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ആനത്തറവാട്ടിലെ കൊമ്പൻമാർക്ക് സുഖചികിത്സ തുടങ്ങി. വടക്കുന്നാഥ ക്ഷേത്രത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ ഗജമുത്തച്ഛൻ വടക്കുന്നാഥൻ ചന്ദ്രശേഖരന് ഔഷക്കൂട്ടു ചേർന്ന ചോറ് ഉരുളയാക്കി നൽകിയതോടെ സുഖചികിത്സക്ക് തുടക്കമായി. ദേവസ്വത്തിലെ എറണാ കുളം ശിവകുമാർ , അച്യുതൻ കുട്ടി എന്നീ കൊമ്പൻമാരും സുഖചികിത്സക്കെത്തി. തണ്ണിമത്തൻ, കൈതച്ചക്ക, വെള്ളരി തുടങ്ങിയ പഴവർഗങ്ങളും ആയുർവേദ, അലോപ്പതി വിറ്റാമിൻ ഗുളികകളം, ലേഹ്യങ്ങളും ആനകൾക്ക് നൽകും. കർക്കിടക മാസം മുഴുവൻ സുഖചികിത്സ നീണ്ടു നിൽക്കും. കൊച്ചിൻ ദേവസ്വം ബോർഡിലെ ആറ് ആനകൾക്കാണ് കർക്കിടകത്തിലെ സുഖചികിത്സ