Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Watch Video…തെക്കേ ഗോപുരനടയിൽ ഭീമൻ അത്തപൂക്കളമൊരുങ്ങുന്നു

Watch Video here

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുരനടയിൽ ഭീമൻ അത്തപൂക്കളം ഒരുങ്ങുന്നു. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ 1500 കിലോ പൂക്കൾ ഉപയോഗിച്ച് 60 അടിയിലാണ് വിസ്മയ കാഴ്ചയൊരുക്കി പൂക്കളമൊരുക്കുന്നത്.
ചെണ്ടുമല്ലി, വാടാർ മല്ലി, ജമന്തി, അരളി ,പിച്ചകം തുടങ്ങിയ ഇനം പൂക്കളാണ് ഉപയോഗിക്കുന്നത്. അത്തം നാളിൽ വെളുപ്പിന് 5 ന് കല്യാൺ സിൽക്ക് എം.ഡി ടി.എസ് പട്ടാഭിരാമൻ ആദ്യ പുഷ്പം അർപ്പിക്കും.10 മണിയോടെ പൂക്കളം തീർക്കും.11 മണിക്ക്   ജില്ലാതല ഓണാഘോഷ ങ്ങളുടെ കൊടിയേറ്റ ചടങ്ങ് പി.ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ വർഗ്ഗീസ് അത്തപൂക്കളം സമർപിക്കും. വൈകീട്ട് 5ന് ദീപചാർത്ത് ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ആദ്യ ദീപം തെളിയിക്കും

Leave a Comment

Your email address will not be published. Required fields are marked *