തൃശൂര്‍: സര്‍ക്കാര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് തൃശൂര്‍ കോര്‍പ്പറേഷന്റെ വാഹനം ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നതിനെതിരെ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ കെ.എല്‍.08 ബിഎം 1680 നമ്പറിലുള്ള ജീപ്പാണ് ബീക്കണ്‍ ലൈറ്റ് വെച്ച് ചീറിപ്പായുന്നത്. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നത് മൂലം ഈ വാഹനം പോലീസ് വാഹനമാണ് എന്ന് പൊതുജനങ്ങള്‍ തെറ്റിദ്ധരിക്കുന്ന സ്ഥിതിയാണെന്ന് ജോണ്‍ ഡാനിയല്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ ഐ.പി.എസ്സിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. പരസ്യമായി നിയമലംഘനം നടത്തുന്ന ഈ വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്‍ വാഹനത്തിലെ ബീക്കണ്‍ ലൈറ്റിനെതിരെ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി
