WATCH VIDEO HERE….
MY RADIO 90 യുടെ ലോഗോ നടൻ പ്രകാശനം ചെയ്തു
എഫ് എം ചാനൽ നാളെ മുതൽ സംപ്രേഷണം ആരംഭിക്കും
തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി സ്നേഹപൂർവ്വം എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്ന കമ്മ്യൂണിററി എഫ് എം റേഡിയോ “ MY RADIO 90” യുടെ ലോഗോ പ്രകാശനം ഇന്ന് രാവിലെ 10 മണിക്ക് ചലചിത്ര നടൻ ടോവീനോ തോമസ് നിർവ്വഹിച്ചു. വിമല കോളേജിൽ നടന്ന ചടങ്ങിൽ ടി.എൻ പ്രതാപൻ എംപി ,മുതിർന്ന മാധ്യമ പ്രവർത്തകൻ എം.പി. സുരേന്ദ്രൻ, മൈ റേഡിയോ സി.ഇ.ഒ. ആഷിക്, വിമല കോളേജ് ചെയർപെഴ്സൺ ഹാനി ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. വിമല കോളേജ് പ്രിൻസിപ്പാൾ ഡോ.സി. ബീനജോസ് നന്ദി പറഞ്ഞു. സി.പി.സാലിഹ്, ജലീൽ വലിയകത്ത്, ആർ സജി, രതീഷ് വേഗ, മനോജ് കമ്മത്ത്. അഡ്വ.എം.ആർ. മൌനിഷ്, എം,സി താജുദ്ദീൻ, എന്നിവർ സംബന്ധിച്ചു.
തുടർന്ന് രതീഷ് വേഗയുടേയും സംഘത്തിന്റേയും മ്യൂസിക് ബാന്റ് അരങ്ങേറി. വിദ്യാഭ്യാസത്തിനും എന്റർടെയിൻമെന്റിനും തുല്യ പ്രാധാന്യം നൽകുന്ന കമ്മ്യൂണിറ്റി റേഡിയോയാണ് “MY RADIO 90”. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റേഡിയോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.