ത്യശൂര്‍ : റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യആംബുലന്‍സ് സേവനം നടത്തുന്ന ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ (ആക്ട്സ്) ഒരു വര്‍ഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്കും റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിനും 22 ന് തുടക്കം. കുരിയച്ചിറ സെന്റ് പോള്‍സ് സി.ഇ.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള രജത ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യും. ആക്ട്സ് വര്‍ക്കിങ് പ്രസിഡന്റും ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജുമായ മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിക്കും. ആക്ടസ് പ്രസിഡന്റും ജില്ലാ കലക്ടറുമായ അര്ജുന് പാണ്ഡ്യന് , വൈസ് പ്രസിഡന്റ് ടി.എ.അബൂബക്കര്‍ ,ആക്ട്സ് ഓണററി പ്രസിഡന്റ് ഫാ.ഡേവീസ് ചിറമ്മല്‍ ആമുഖ പ്രഭാഷണം നടത്തും. ആക്ട്സ് സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍ , പി.ബാലചന്ദ്രന് എംഎല്‍എ, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തൃശൂര്‍ ചെട്ടിയങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം പി.കെ.ഇബ്രാഹിം ഫലാഹി (തൊടുപുഴ), പോട്ടോര്‍ ശക്തിബോധി ഗുരുകുലം ട്രസ്റ്റ് ചെയര്മാന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കോര്പറേഷന് കൗണ്‍സിലര്‍ ആന്‍സി ജേക്കബ് പുലിക്കോട്ടില്‍, കുരിയച്ചിറ സെന്റ് പോള്‍സ് സി.ഇ.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാനിദ്യ സിഎംസി എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും .
ആക്ട്സ് വര്‍ക്കിംഗ് പ്രസിഡന്റ് & ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് മേയര്‍ എം. കെ. വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് ടി. എ. അബൂബക്കര്‍, സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ സി. ആര്. വത്സന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.