Newsskerala

തൃശൂര്‍ നഗരത്തില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

തൃശൂര്‍ : നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. 4 സ്‌ക്വാഡുകളായി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. വൃത്തിഹീനമായ 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
രാമവര്‍മ്മപുരം ബേ ലീഫ് ഹോട്ടല്‍, ജൂബിലി മിഷന്‍ ഹോസ്പിറ്റലിനു സമീപം നവ്യ റെസ്റ്റോറന്റ്, കൊക്കാലെ നാഷണല്‍ സ്റ്റോര്‍, പൂങ്കുന്നം അറേബ്യന്‍ ട്രീറ്റ്, പടിഞ്ഞാറെ കോട്ട കിന്‍സ് ഹോട്ടല്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മേയര്‍ക്ക് ഫോണ്‍ മുഖാന്തിരം ലഭിച്ച പരാതിയിടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മുഖം നോക്കാതെ ഹോട്ടലുകളില്‍ പരിശോധന തുടരുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു.



Leave a Comment

Your email address will not be published. Required fields are marked *