തൃശൂർ: പുലിക്കളി കാണാൻ ഇത്തവണ നിരവധി വിദേശികളുo. ഗൂഗിളിൽ തിരഞ്ഞ് പുലിക്കളിയോട് താൽപര്യം തോന്നിയാണ് അമേരിക്കയിൽ നിന്ന് പോണൈ എത്തിയത്. തൃശൂർ പൂരത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് പുലിക്കളിയുടെ പകിട്ടറിഞ്ഞത്. കുട്ടൻകുളങ്ങര സംഘത്തിൻ്റെ പൂങ്കുന്നം സ്കൂളിലെ പുലിമടയിൽ പോണൈ ഏറെ ‘നേരം ചിലവിട്ടു. വേഷമിടുന്ന പുലികളുടെ ഒപ്പം നിന്ന് ഫോട്ടോയെടുത്തും ദൃശ്വങ്ങളെടുത്തുമാണ് അവർ അടുത്ത പുലിമടയിലേക്ക് മടങ്ങിയത്. പൂരത്തിൻ്റെ നാട്ടിലേക്ക് തനിച്ചാണ് എത്തിയതെന്ന് അവർ പറഞ്ഞു
പുലിക്കളി കാണാൻ അമേരിക്കൻ വനിതയും
