തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാട്ടിക യിലടക്കം 3 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി
തൃശൂര്‍: തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. സംസ്ഥാനത്ത് മൂന്ന് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. തൃശൂര്‍ ജില്ലയിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളിലെ ഭരണമാണ് എല്‍.ഡി.എഫിന് നഷ്ടമായത്. മൂന്നിടത്തും യു.ഡി.എഫിനാണ് അട്ടിമറി വിജയം. നാട്ടിക പഞ്ചായത്തിലെ ഗോഖലെ വാര്‍ഡാണ് സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇടത് കോട്ടയാണിത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും, മുന്‍ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പി.വിനു 115 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ വി.ശ്രീകുമാറിനെ തോല്‍പ്പിച്ചത്. ഇതോടെ നാട്ടിക പഞ്ചായത്ത് ഭരണം സി.പി.എമ്മിന് നഷ്ടമായി. നേരത്തെ …