കടലാമ കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ത്ഥയിലേക്ക് പ്രവേശിപ്പിച്ചു.
ചാവക്കാട് : ചാവക്കാട് ഫൈറ്റേഴ്സ് കടലാമസംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ ഈ വർഷം ചാവക്കാട് മേഖലയിൽ ആദ്യമായി വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ അവയുടെ ആവാസവ്യവസ്ത്ഥയിലേക്ക് പ്രവേശിപ്പിച്ചു. ആയിരത്തോളം കടലാമകളെയാണ് കടലിലേക്ക് തുറന്നു വിട്ടത്. തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകി.ചടങ്ങിൽ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റാഫ് അംഗങ്ങൾ,കടലാമ സംരക്ഷണ സമതി അംഗങ്ങൾ,മറ്റു കടലാമസംരക്ഷണ പ്രവർത്തകർ ,വിദേശ വിനോദസഞ്ചാരികൾ എന്നിവർ പങ്കെടുത്തു. .