കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി,
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം, മര്‍ദിച്ചത് പോലീസും,ഡിവൈഎഫ് ഐക്കാരും ചേര്‍ന്ന് കണ്ണൂര്‍: തളിപ്പറമ്പ് പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത്. ഹെല്‍മെറ്റും ചെടിച്ചട്ടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദ്ദനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍ ഉള്‍പ്പെടെ എഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ യൂത്ത് കോണ്‍ഗ്രസ് …