തന്റെ വിസ്മയിപ്പിക്കുന്ന സ്വിങ് ബൗളിംഗ് കൊണ്ട് ഭുവനേശ്വർ കുമാർ ആദ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടി. ആദ്യ മത്സരത്തിലും ഭൂവിയുടെ സ്വിങ് ബൗളിംഗ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തിരുന്നു
കൊച്ചി: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വന്റി – ട്വന്റി ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്.
എഡ്ജ്ബാസ്റ്റണിൽ ശനിയാഴ്ച്ച നടന്ന രണ്ടാം മത്സരം ഇന്ത്യ 49 റൺസിന് വിജയിച്ചു. ആദ്യ മത്സരം ഇന്ത്യ 50 റണ്ണിന് വിജയിച്ചിരുന്നു.
ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 29 പന്തിൽ 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
അയർലണ്ടിന് എതിരെ നടന്ന ട്വൻറി -ട്വൻറി പരമ്പരയിലും, ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വൻറി -ട്വൻറിയിലും മികച്ച പ്രകടനം കാഴ്ചവച്ച ദീപക്ക് ഹൂഡയെ മാറ്റി മുന്നായകൻ വിരാട് കോഹ്‌ലിയെ ഇറക്കിയെങ്കിലും, കോഹ്‌ലി ഒരു റൺ എടുത്ത് പുറത്തായി.
ക്യാപ്റ്റൻ രോഹിത് ശർമ 31 റൺസും വിക്കറ്റ് കീപ്പർ ഋഷബ് പന്ത് 26 റൺസും നേടി.
ഇന്ത്യ 170 /8, ഇംഗ്ലണ്ട് 121ന് ഓൾഔട്ട്.
ആദ്യം അക്രമം അഴിച്ചുവിട്ട ഇന്ത്യൻ ബാറ്റിംഗ് നിരയെ വേഗതയേറിയ ഷോട്ട് ബോളുകൾ കൊണ്ട് അരങ്ങേറ്റക്കാരൻ റിച്ചാർഡ് ഗ്ലീസൺ വിറപ്പിച്ചു.
15 റൺ വിട്ടുകൊടുത്ത് ഗ്ലീസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. രോഹിത്തും പന്തും കോഹ്‌ലിയുമാ യിരുന്നു ശ്ലീസന്റെ ഇരകൾ.
സ്വിങ് ഇന്ത്യ
തന്റെ വിസ്മയിപ്പിക്കുന്ന സ്വിങ് ബൗളിംഗ് കൊണ്ട് ഭുവനേശ്വർ കുമാർ ആദ്യ ഓവറുകളിൽ ഇംഗ്ലണ്ടിനെ വരിഞ്ഞു കെട്ടി. ആദ്യ മത്സരത്തിലും ഭൂവിയുടെ സ്വിങ് ബൗളിംഗ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തിരുന്നു.
മൂന്ന് ഓവറിൽ 15 റൺ വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടിയ ഭൂവിയാണ് മത്സരത്തിലെ താരം.
ഇതേ ഫോം തുടർന്നാൽ ഭുവനേശ്വർ കുമാർ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കാൻ എല്ലാ സാധ്യതകളുമുണ്ട്. പരിക്ക് മൂലം ഭൂവിക്ക് കഴിഞ്ഞ രണ്ട് ഇംഗ്ലണ്ട് പര്യടനങ്ങളിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നിരുന്നു.
പരിക്കുകൾ ഭേദമായി തിരിച്ചെത്തി ഭൂവിയുടെ സ്വിങ് നിറഞ്ഞ ഓപ്പണിങ് സ്പെല്ലുകൾ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ മാർക്ക് പേടിസ്വപ്നം ആവുകയാണ്.
മൂന്നാം മത്സരം ഞായറാഴ്ച ടോട്ടിങ്ഹാമിൽ നടക്കും. ഏകദിനങ്ങൾ 12, 14, 17 എന്നീ തിയ്യതിയളിൽ നടക്കും.