കുന്നംകുളം: പെരുമ്പിലാവിൽ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബിഎം ഡബ്ലിയു കാറാണ് കത്തിയത് . വാഹനത്തിന്റെ അടിഭാഗത്ത് നിന്നും തീ വരുന്നത് കണ്ട് പുറകിൽ വന്നിരുന്ന വാഹനത്തിലെ ഡ്രൈവർ വാഹനത്തെ മറികടന്ന് വിവരം അറിയിച്ച ഉടനെ യാത്രക്കാർ പുറത്തിറങ്ങി. പെരുമ്പിലാവ് സ്വദേശി മണികണ്ഠനാണ് വാഹനം ഓടിച്ചിരുന്നത് . കുന്നംകുളം പട്ടാമ്പി റോഡിലെ കേറ്റത്തെ പള്ളിക്ക് മുന്നിൽ വെച്ചാണ് കാർ കത്തിയത്. കുന്നംകുളം ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീയണച്ചു വാഹനത്തിന്റെ മുൻ ഭാഗം പൂർണ്ണമായും കത്തി നശിച്ചു .ടയർ പൊട്ടി തെറിക്കുകയും ചെയ്തു ആർക്കും പരിക്കില്ല
കുന്നംകുളത്ത് ഓടി കൊണ്ടിരുന്ന BMW കാർ കത്തി


















