നേരത്തെ മാര്‍ച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13നാണ് പൂര്‍ണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും നാട്ടുകാര്‍ മാറി വന്നതെയുള്ളൂ.
കൊച്ചി: ജനങ്ങളില്‍ ആശങ്ക പരത്തി ബ്രഹ്‌മപുരം വീണ്ടും കത്തുന്നു. മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഒന്നില്‍ വീണ്ടും തീപിടുത്തം. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയില്‍ മുക്കിയ ശേഷമാണ് മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തമുണ്ടായിരിക്കുന്നത്.
വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നിരിക്കുന്നത്.. ഇന്ന് ഉണ്ടായത് ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാന്‍ കഴിയുമെന്നുമാണ് തൃക്കാക്കര ഫയര്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് യൂണിറ്റ് നിലവില്‍ അവിടെയുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകളെ എത്തിക്കുമെന്നും ആശങ്ക വേണ്ടെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.
നേരത്തെ മാര്‍ച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13നാണ് പൂര്‍ണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും നാട്ടുകാര്‍ മാറി വന്നതെയുള്ളൂ.
നേരത്തെയുള്ള തീയും പുകയും അണഞ്ഞതിനു ശേഷം വായുവിലും കുടിവെള്ള സ്രോതസ്സുകളിലുമുണ്ടായ ഗുരുതരമായ മലിനീകരണം ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍, കുട്ടികള്‍ എന്നിവരെ വളരെ ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തല്‍. സസ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, നാടന്‍ മത്സ്യങ്ങള്‍ തുടങ്ങിയവയെയും മലിനീകരണം ദോഷകരമായി ബാധിച്ചതായി നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയ അഗ്‌നിബാധ എത്രയും വേഗം അണയ്ക്കാന്‍ കഴിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ആശങ്കപ്പെടാന്‍ ഒന്നുമില്ലന്ന് ജില്ലാ കളക്ടര്‍ ഉമേഷ് അറിയിച്ചു. ഇന്ന് തന്നെ പൂര്‍ണ്ണമായും തീ അണക്കും എന്നാണ് കളകടര്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.
അതേ സമയം ഈ തീപിടുത്തത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബ്രഹ്‌മപുരത്തേക്ക പ്ളാസ്റ്റിക്ക് മാലിന്യം കൊണ്ടുവരില്ലന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കിയിട്ടും വീണ്ടും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളുകയാണെന്ന് ജനങ്ങള്‍ ആരോപിക്കുന്നുണ്ട്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആശങ്ക വേണ്ടെന്ന് മന്ത്രി എം ബി രാജേഷും അറിയിച്ചിട്ടുണ്ട്.
110 ഏക്കറിലാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ബ്രഹ്‌മപുരത്തുണ്ടായ ആദ്യ തീപ്പിടിത്തം ദേശീയ മാധ്യമങ്ങള്‍പോലും വാര്‍ത്തായാക്കിയിരുന്നു. നേരത്തെയുണ്ടായ തീപ്പിടത്തത്തില്‍ 12 ദിവസങ്ങള്‍ക്ക് ശേഷമാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആദ്യഘട്ടത്തില്‍ കോര്‍പ്പറേഷനും കളക്ടര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നാലെ നൂറ് കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് പിഴയിട്ടിരുന്നു.
Pic: File