Newsskerala

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറി;  മൂന്നുപേര്‍ക്ക് ദാരുണാന്ത്യം,മരിച്ചവരില്‍  തൃശൂര്‍ സ്വദേശികളായ ദമ്പതിമാരും

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാത 66-ല്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചായിരുന്നു അപകടം. കുന്നംകുളം പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധുവായ ചങ്ങരംകുളം സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം.

രാത്രി 11.40 ഓടെയായിരുന്നു സംഭവം. ശക്തമായ മഴയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതുഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. തുടര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലെക്ക് മാറ്റുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *