Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഉംറയ്ക്കുള്ള യാത്രയ്ക്കിടെ  
കാറപകടത്തില്‍  മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ ഒരു കുടംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.  സൗദി  അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ ത്വാഇഫ് അമീര്‍ സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ അകലെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ മറിയുകയായിരുന്നു.  ഫൈസലിനും ഭാര്യാ പിതാവ് അബ്ദുല്‍ ഖാദറിനും നിസാര പരുക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *