Newsskerala

Kerala news

‘കലാപത്തെ വെള്ളപൂശരുതേ’ …. 1921 തന്റെ മുത്തശ്ശി അനുഭവിച്ച ഭീകരത വിവരിച്ച് പ്രശസ്ത മോഹിനിയാട്ടം നർത്തകി സ്മിത രാജൻ

തൃശൂർ: 1921ൽ നടന്ന മലബാർ കലാപത്തിന്റെ ഇരകളുടെ പിന്മുറക്കാർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്നു  കലാപത്തെ സ്വാതന്ത്ര്യസമരമായി വ്യാഖ്യാനിച്ച് വെള്ളപൂശുന്ന നവചരിത്രകാരന്മാരും, ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും അത് മറക്കരുത് എന്നും മലബാർ കലാപത്തിന്റെ ഇരയായ പ്രശസ്ത നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ ചെറുമകൾ സ്മിത രാജൻ. കലാപ സമയത്ത് ബാലികയായിരുന്ന തന്റെ മുത്തശ്ശി കരിങ്ങമണ്ണ തറവാട്ടിൽ  മതഭ്രാന്തർ എത്തിയ രാത്രി ഇരുട്ടിൻറെ മറവിൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു  എന്നും അന്ന് ആറു വയസ്സിൽ തന്റെ മുത്തശ്ശിയുടെ മനസ്സിൽ പതിഞ്ഞ ഭീതി തലമുറകളായി വീട്ടിൽ …

‘കലാപത്തെ വെള്ളപൂശരുതേ’ …. 1921 തന്റെ മുത്തശ്ശി അനുഭവിച്ച ഭീകരത വിവരിച്ച് പ്രശസ്ത മോഹിനിയാട്ടം നർത്തകി സ്മിത രാജൻ Read More »

BJP കൗൺസിലർമാരുടെ രാപകൽ സമരം സമാപിച്ചു

തൃശ്ശൂർ: തൃശ്ശൂർ നഗരത്തിന്റെ പൈതൃകം തകർക്കുന്ന മാസ്റ്റർ പ്ലാൻ റദ്ദാക്കുക എന്ന ആവശ്യമുയർത്തി BJP കൗൺസിലർമാർ കോർപ്പറേഷനിൽ മേയറുടെ ചേമ്പറിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപനം  ഇന്ന് രാവിലെ 9 മണിക്ക്  സംസ്ഥാന ഉപാധ്യക്ഷൻ സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ നഗരത്തിന്റെ പൈതൃകം തകർക്കുന്ന മാസ്റ്റർ പ്ലാൻ റദ്ദാക്കുക ,മാസ്റ്റർ പ്ലാനിലെ അഴിമതി വിജിലൻസ്  അന്വേഷിക്കണമെന്നാവശ്യപ്പെട്ടും BJP കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരം കോർപ്പറേഷൻ്റെ പുറത്തേയ്ക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ പ്ലാൻ …

BJP കൗൺസിലർമാരുടെ രാപകൽ സമരം സമാപിച്ചു Read More »

‘താരക പെണ്ണാളെ’ ഗായകൻ കോവിഡാനന്തര ചികിത്സയിലിരിക്കെ മരണപ്പെട്ടു

കൊച്ചി: ‘താരക പെണ്ണാളെ’ എന്ന സൂപ്പർ ഹിറ്റ് നാടൻ പാടിലൂടെ പ്രശസ്തനായ പാട്ടുകാരനും കാർട്ടൂണിസ്റ്റുമായ മനക്കര മനയിൽ പി.എസ്. ബാനർജി (41) കോവിഡാനന്തര ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അന്തരിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്  ബാനർജി. അച്യുതൻ കൊച്ചുമുകിൽ വർണ്ണൻ, കൊച്ചികാരത്തി കൊച്ചുപെണ്ണേ, കൊച്ചോല കിളിയെ തുടങ്ങിയവയാണ് മറ്റു പ്രധാന പാട്ടുകൾ. സ്വതശുദ്ധമായ ആലാപനശൈലിയിലൂടെ ശ്രദ്ധേയനായ ബാനർജി നിരവധി പാട്ടുകൾക്കു വേണ്ടി സ്വരമായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന പാട്ടാണ് ‘താരകപ്പെണ്ണളേ’.   Photo Credit: You Tube

‘ലീഗ് ഹൗസിൽ’ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടി നിയമസഭ സമ്മേളനം ഉപേക്ഷിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ടു

കോഴിക്കോട്: നോട്ട് നിരോധന കാലഘട്ടത്തില്‍ ചന്ദ്രിക അക്കൗണ്ടിലേക്ക് എത്തിയ 10 കോടി രൂപ കള്ളപ്പണം ആണെന്നുള്ള ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന മുസ്ലിം ലീഗില്‍ പൊട്ടിത്തെറി.ചിന്ദ്രിക അക്കൗണ്ടില്‍ എത്തിയ പണത്തെ സംബന്ധിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി. നോട്ടിസ് ലഭിച്ച സാഹചര്യത്തെച്ചൊല്ലിയാണ് ലീഗില്‍ കലാപം. പി.കെ.കുഞ്ഞാലിക്കുട്ടിയാണ് ഇതിനു കാരണക്കാരനെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ദേശീയ മുസ്ലിം യുത്ത് ലീഗിന്റെ ഉപാധ്യക്ഷനുമായ മുഈന്‍ അലി തങ്ങള്‍ തുറന്നടിച്ചു. ലീഗിന്റെ  നിയമ വിഭാഗം തലവനായ അഡ്വ. …

‘ലീഗ് ഹൗസിൽ’ പൊട്ടിത്തെറി, കുഞ്ഞാലിക്കുട്ടി നിയമസഭ സമ്മേളനം ഉപേക്ഷിച്ച് മലപ്പുറത്തേക്ക് പുറപ്പെട്ടു Read More »

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ

കൊച്ചി: തന്റെ എറ്റവും പുതിയ ചിത്രമായ ജയസൂര്യ നായകനായ ‘ ഈശോ’യുടെ  വിവാദ ടാഗ് ലൈൻ ‘നോട്ട് ഫ്രം ബൈബിൾ’ ഒഴിവാക്കുമെന്ന് സംവിധായകനും നടനും ഗായകനുമായ നാദിർഷ.  ‘ഈശോ’ എന്ന പേര് നൽകി ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈൻ നല്കിയത് ക്രിസ്ത്യൻ പുരോഹിതരിൽ നിന്നും വിശ്വാസികളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈശോയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്ന് തോന്നും വിധം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ടാഗ് ലൈൻ ആണ് സിനിമയുടെ റിലീസ് ചെയ്ത …

‘ഈശോ’ സിനിമ വിവാദം; ടാഗ് ലൈൻ മാറ്റി സംവിധായകൻ നാദിർഷാ Read More »

സിസ്റ്റര്‍ ജെസ്മിയുടെ സ്വത്തുക്കള്‍ സൊലസിന്;തുറന്നുപറച്ചില്‍ തുടരുമെന്ന് ജെസ്മി

തൃശൂര്‍: സിസ്റ്റര്‍ ജെസ്മി തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന്  കൈമാറും. ഗുരുവായൂരിലെയും, തൃശൂരിലെയും ഫ്ലാറ്റുകളും, തൻറെ പേരിലുള്ള പുസ്തകങ്ങളുടെ റോയല്‍റ്റിയും ബാങ്ക്  ഡെപ്പോസിറ്റും സൊലസിന് ലഭിക്കുംവിധം മരണപത്രം തയ്യാറാക്കിയെന്നും  ജെസ്മി ഇന്ന് തൃശൂരിൽ നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.  ഗുരുവായൂരിലെ ഫ്ലാറ്റിന്റെ പ്രമാണം അവര്‍ ഷീബ അമീറിന് കൈമാറി. ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകി വാടകയായി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. 30 ലക്ഷം രൂപയാണ് ഗുരുവായൂരിലെ ഫ്ലാറ്റിന്റെ മതിപ്പുവില. 2008 ജൂലൈയിലാണ് കോളേജ് …

സിസ്റ്റര്‍ ജെസ്മിയുടെ സ്വത്തുക്കള്‍ സൊലസിന്;തുറന്നുപറച്ചില്‍ തുടരുമെന്ന് ജെസ്മി Read More »

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് ; 5,650 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങായി 5,650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2,000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് …

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കൈത്താങ്ങ് ; 5,650 കോടിയുടെ പ്രത്യേക പാക്കേജ് Read More »

തെക്കേഗോപുരനടയില്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ജനറേറ്ററുകളുംകൂട്ടിയിട്ട് തൊഴിലാളികളുടെ സമരം

തൃശൂര്‍: കോവിഡ് മഹാമാരി മൂലം  ദുരിതത്തിലായ ലൈറ്റ് ആന്‍ഡ് സൗണ്ട്മേഖലയിലെ തൊഴിലാളികള്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ലൈറ്റും, ജനറേറ്റകളും കൂട്ടിയിട്ട് നഗരത്തില്‍ സമരം നടത്തി. തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുര നടയിലായിരുന്നു പ്രതീകാത്മകസമരം നടത്തിയത്. ലൈറ്റ് ആന്‍ഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരം രാവിലെ സി.പി.ഐ നേതാവ് കെ.ജി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഫിനക്‌സ് റാഫി, ന്യൂമാതാ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.ആഘോഷങ്ങളും മറ്റു ചടങ്ങുകളും ഇല്ലാതായതോടെ സംഘടനയിലെ ഇരുന്നൂറിലധികം പേര്‍ക്കാണ് ഒരു വര്‍ഷത്തിലധികമായി …

തെക്കേഗോപുരനടയില്‍ സൗണ്ട് ബോക്‌സുകളും, മൈക്കും, ജനറേറ്ററുകളുംകൂട്ടിയിട്ട് തൊഴിലാളികളുടെ സമരം Read More »

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍

തൃശ്ശൂര്‍:  കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്ത മുന്‍ പഞ്ചായത്തംഗത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ പഞ്ചായത്തംഗം തേലപ്പള്ളി സ്വദേശി പി. എം. മുകുന്ദന്‍,63, ആണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ഇദ്ദേഹത്തിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗമായിരുന്നു മുകുന്ദന്‍. 300 കോടിയുടെ തിരിമറി നടന്നു എന്ന് ആരോപണം നേരിടുന്ന ബാങ്കാണിത്.ഇന്ന് പുലര്‍ച്ചക്ക് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ മുകുന്ദന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 25 …

കരുവന്നൂര്‍ സഹ.ബാങ്കിൽനിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍ Read More »

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി.

കൊച്ചി: പീഡനത്തിന് ഇരയായ സ്ത്രീയുടെ അച്ഛനോട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു എന്ന ആരോപണം നേരിടുന്ന എന്‍.സി.പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന്് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ശശീന്ദ്രന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനോട് സംസാരിക്കുന്ന ശബ്ദരേഖ പല ആവര്‍ത്തി കേട്ടു എന്നും എന്‍.സി.പി പ്രാദേശിക നേതാവും എന്‍.സി.പിയുടെ ഒരു സംസ്ഥാന കമ്മിറ്റി അംഗവും തമ്മിലുള്ള പാര്‍ട്ടി സംബന്ധമായ വിഷയങ്ങള്‍ നല്ല രീതിയില്‍ തീര്‍ക്കണം എന്ന് മാത്രമാണ് ശശീന്ദ്രന്‍ ആവശ്യപ്പെട്ടതെന്നും സ്ത്രീപീഡന …

ശശീന്ദ്രൻ രാജിവയ്ക്കേണ്ട: എൻ.സി.പി. Read More »

കൊടകര കുഴല്‍പ്പണക്കേസ്; കെ.സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ രാഷ്ട്രീയ നാടകമാണെന്ന്്്് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയുള്ള നീക്കം നടക്കുന്നുവെന്നും, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം …

കൊടകര കുഴല്‍പ്പണക്കേസ്; കെ.സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു Read More »

സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി 

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ രാഷ്ട്രീയ നാടകമാണെന്ന്്്് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയുള്ള നീക്കം നടക്കുന്നുവെന്നും, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് നോക്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. കവര്‍ച്ചക്കേസിലെ പരാതിക്കാരനായ ധര്‍മരാജനും കെ സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. മൂന്നരക്കോടി രൂപയുടെ കുഴല്‍പ്പണം കവര്‍ന്ന ദിവസം …

സുരക്ഷിതമായ രണ്ടാമത്തെ രാഷ്ട്രമായി  Read More »

വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുംവ്യാപകനാശനഷ്ടം നാശം വിതച്ച് മഴ കനക്കുന്നു

തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ കാറ്റും മഴയും. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ പുലര്‍ച്ചെയുണ്ടായ അപ്രതീക്ഷിത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ തകര്‍ന്നു. ഇടുക്കിയില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ കാറ്റില്‍ തൊടുപുഴ മേഖലയില്‍ മൂന്ന് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്.കോട്ടയത്ത് മേതിരിയിലാണ് വന്‍ നാശനഷ്ടമുണ്ടായത്. ്.എറണാകുളം ജില്ലയിലാണ് കാറ്റ് ഏറ്റവുമധികം നാശംവിതച്ചത്. Photo Credit : Face Book

ലോക്ക്ഡൗണില്‍ ഇളവ്, ബാങ്കുകള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം കടകളുടെ പ്രവൃത്തി സമയം കൂട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഡി കാറ്റഗറി ഒഴികെയുള്ള ഇടങ്ങളില്‍ കടകള്‍ തുറക്കാനുള്ള സമയം നീട്ടി നല്‍കിയിട്ടുണ്ട്. ടെസ്റ്റ് പോസറ്റീവിറ്റി 15 ന് താഴെയുള്ള സി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ എല്ലാ കടകളും തുറക്കാം. ഡി വിഭാഗത്തില്‍ ഏഴുമണിവരെയും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം. ബാങ്കുകള്‍ എല്ലാം ദിവസവും തുറന്നു പ്രവര്‍ത്തിപ്പിക്കാം. 

വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട്: വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോവിഡ് വ്യാപന സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധം നടത്തരുതെന്നും മന്ത്രി പറഞ്ഞു. ആരോടെങ്കിലുമുള്ള വിരോധമോ പ്രതിഷേധമോ കൊണ്ടല്ല സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനജീവിതം പഴയഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനോട് ജനങ്ങള്‍ സഹകരിക്കണം. Photo Credit: Instagram 

കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തുമിഠായിത്തെരുവില്‍ സംഘര്‍ഷം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍  കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതില്‍ എതിര്‍പ്പുമായി കോഴിക്കോട്ടെ വ്യാപാരികള്‍.. നഗരത്തില്‍ തിരക്കേറിയ മിഠായിത്തെരുവിലായിരുന്നു രാവിലെ വ്യാപാരികളുടെ പ്രതിഷേധം. കടകള്‍ തുറക്കുന്നത് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍.  യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി കടകള്‍ തുറക്കാനുളള സാഹചര്യം ഒരുക്കണമെന്ന്് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ ആവശ്യപ്പെട്ടു  Photo Credit: Facebook 

കടകള്‍ തുറക്കാനെത്തിയ വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തുമിഠായിത്തെരുവില്‍ സംഘര്‍ഷം

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ കടകള്‍ തുടര്‍ച്ചയായി അടച്ചിടുന്നതില്‍ എതിര്‍പ്പുമായി കോഴിക്കോട്ടെ വ്യാപാരികള്‍.. നഗരത്തില്‍ തിരക്കേറിയ മിഠായിത്തെരുവിലായിരുന്നു രാവിലെ വ്യാപാരികളുടെ പ്രതിഷേധം.കടകള്‍ തുറക്കുന്നത് പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് ചെയ്താലും കടകള്‍ തുറക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. യൂത്ത് കോണ്‍ഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനെത്തിയിരുന്നു.കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി കടകള്‍ തുറക്കാനുളള സാഹചര്യം ഒരുക്കണമെന്ന്് പ്രതിഷേധിക്കുന്ന വ്യാപാരികള്‍ ആവശ്യപ്പെട്ടു  Photo Credit: Facebook 

കോളേജ് അധ്യാപകന്‍റെ കൈവെട്ടിയെടുത്ത കേസ്: വിചാരണ നീട്ടില്ലെന്ന് കോടതി

കൊച്ചി: കൈവെട്ട് കേസിന്റെ   രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  കോവിഡ് സാഹചര്യത്തില്‍ ഇന്ന് തുടങ്ങുന്ന  വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 2010-ലാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്. Photo Credit : Face Book

നെടുമ്പാശ്ശേരിയില്‍ 25 കോടിയുടെ ലഹരിമരുന്ന് പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്നുവേട്ട. ട്രോളി ബാഗില്‍ ഒളിപ്പിച്ചുകടത്തിയ രാജ്യാന്തര വിപണിയില്‍ 25 കോടിരൂപ വിലമതിക്കുന്ന 4.5 കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പിടികൂടി.സംഭവത്തില്‍ ദുബായില്‍നിന്നെത്തിയ ടാന്‍സാനിയ സ്വദേശി അഷ്‌റഫ് സാഫി പിടിയിലായി. Photo  Credit : Facebook