Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

തൃശൂരില്‍ ജസ്റ്റിന്‍  ജേക്കബ് ബി.ജെ.പി  പ്രസിഡണ്ടായേക്കും

തൃശൂര്‍: 14 ജില്ലകളിലെയും ബി.ജെ.പി അധ്യക്ഷന്‍മാരെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന്് റിപ്പോര്‍ട്ട്്. ഓരോ ജില്ലയിലും മൂന്ന് പ്രസിഡണ്ടുമാരുണ്ടാകും. തൃശൂരില്‍ ജസ്റ്റിന്‍ ജേക്കബ് ജില്ലാ പ്രസിഡണ്ടാകും. തൃശൂര്‍ സൗത്ത് ഗുരുവായൂരില്‍ നിവേദിത സുബ്രഹ്്മണ്യന്‍ പ്രസിഡണ്ടാകും. 14 ജില്ലകളിലെയും പ്രസിഡണ്ടുമാരുടെ പട്ടിക കോര്‍ കമ്മിറ്റി യോഗം അംഗീകരിച്ചു. നിലവില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ജസ്റ്റിന്‍.

എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ , നടി ‘ശോഭനക്ക് പത്മഭൂഷണ്‍, ഐ.എം.വിജയന് പത്മശ്രീ

ന്യൂഡല്‍ഹി:  സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് . മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്, നടി ശോഭന, നടന്‍ അജിത്ത് എന്നിവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും.ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും. .സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ,ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ഗായകൻ പങ്കജ് …

എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ , നടി ‘ശോഭനക്ക് പത്മഭൂഷണ്‍, ഐ.എം.വിജയന് പത്മശ്രീ Read More »

നരഭോജി കടുവയുടെ ആക്രമണം: മാനന്തവാടിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താൽ

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയില്‍ രാധ എന്ന വീട്ടമ്മയെ കടുവ കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതേസമയം പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, പിലിക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ. നരഭോജി കടുവ പ്രദേശത്തുതന്നെ തുടരുന്നതായാണ് സൂചന. വൈകിട്ട് കടുവയെ സ്ഥലത്ത് വീണ്ടും കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ടീം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം നരഭോജി കടുവയെ പിടികൂടാനായി പ്രദേശത്ത് …

നരഭോജി കടുവയുടെ ആക്രമണം: മാനന്തവാടിയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താൽ Read More »

ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പ് പിഎഫ്സി കേരളയ്ക്കൊക്കൊപ്പം ഫുട്‌ബോള്‍ പരിശീലനക്കളരിയിൽ

തൃശൂര്‍: ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യന്‍ ദേശീയതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനുള്ള ദൗത്യത്തില്‍ പി.എഫ്.സി കേരളയ്‌ക്കൊപ്പം ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പും. തൃശൂരിലെ ഫുട്ബോള്‍ ഗ്രാമമായ പറപ്പൂര്‍ കേന്ദ്രീകരിച്ച് 2012 മുതല്‍ പ്രവര്‍ത്തിക്കുന്ന പിഎഫ്സി കേരളയെ എലീറ്റ് കാറ്റഗറി ക്ലബ്ലായി ഓദ്യോഗികമായി തെരഞ്ഞെടുത്തിട്ടുണ്ട്. പത്തുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന  ഐ ലീഗ് അംഗത്വമുള്ള ക്ലബില്‍  350 താരങ്ങള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു.   കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ബെസ്റ്റ് ഫുട്ബോള്‍ അക്കാദമി അവാര്‍ഡും പി.എഫ്.സി കേരള നേടിയിട്ടുണ്ട്.കൂടുതല്‍ മത്സരങ്ങളില്‍ പിഎഫ്സി കേരളയെ പങ്കെടുപ്പിക്കുകയാണ് ക്ലബ് …

ജോസ് ആലൂക്കാസ് ജ്വല്ലറി ഗ്രൂപ്പ് പിഎഫ്സി കേരളയ്ക്കൊക്കൊപ്പം ഫുട്‌ബോള്‍ പരിശീലനക്കളരിയിൽ Read More »

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവച്ചു

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയില്‍  മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 65 അംഗ ദൗത്യ സംഘമാണ് ആനയെ മയക്കുവെടിവെച്ചത്. ആന മുളങ്കാടിലേക്കും പുഴയിലേക്കും പോകാതിരിക്കാന്‍ വാഹനങ്ങള്‍ കൊണ്ട് വലയം തീര്‍ത്ത ശേഷമാണ് റബര്‍ തോട്ടത്തില്‍ വച്ച് മയക്കുവെടിവച്ചത്. മസ്തകത്തിലെ പരിക്ക് ഗുരുതരമല്ലെന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വനപാലകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചിരുന്നില്ല നിലവില്‍ വനപാലകരുടെ നിരീക്ഷണത്തിലാണ് ആന. …

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവച്ചു Read More »

വികസനത്തിന് എതിരല്ല, കുടിവെള്ളം മുട്ടിക്കരുത്

കൊല്ലം:  ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുള്ള വികസനം വേണ്ടെന്ന് മാത്രമാണ് സി.പി.ഐയുടെ നിലപാടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ബ്രുവറി പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ക്കില്ല. ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കരുത്. കുടിവെള്ളം ജനങ്ങളുടെ അടിസ്ഥാന അവകാശമാണെന്ന് ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ  വികസന വിരുദ്ധരല്ല. ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്.ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല. കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ.വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്‌തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ …

വികസനത്തിന് എതിരല്ല, കുടിവെള്ളം മുട്ടിക്കരുത് Read More »

ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയില്‍ കൂട്ടരാജി; സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പാര്‍ട്ടി വിട്ടു

കൊച്ചി: ഉദ്ദവ് താക്കറെ വിഭാഗം ശിവസേന സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം.എസ് ഭുവനചന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ശിവസേനയില്‍ കൂട്ടരാജി. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ഉദ്ദവ് താക്കറെ വിഭാഗം ശിവസേന വിട്ടത്. എറണാകുളം വൈ.എം.എം.സി.എ ഹാളില്‍ നടന്ന സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. നേരത്തെ രാജിവെച്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന എം.എസ് ഭുവന ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ബാല്‍താക്കറെ ശിവസേന രൂപീകരിച്ചതെന്ന് എം.എസ് …

ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയില്‍ കൂട്ടരാജി; സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ പാര്‍ട്ടി വിട്ടു Read More »

യെമനില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി തിരിച്ചെത്തി

ഇരിങ്ങാലക്കുട: പത്ത് വര്‍ഷമായി യെമനില്‍ കുടുങ്ങിയ മലയാളി തിരിച്ചെത്തി. ഇരിങ്ങാലക്കുട നെടുമ്പാള്‍ സ്വദേശി കെ.കെ.ദിനേശന്‍ 2014-ലാണ് ജോലി തേടി യെമനിലെത്തിയത്. യെമനിലെ ഹൂതി മേഖലയില്‍ വിസയില്ലാതെ ദിനേശന്‍ കഷ്ടപ്പെട്ടു. ജോലിയില്ലാതെ അവിടെ ദുരിത ജീവിതമായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരായ സാമുവല്‍ ജെറോമും സിജു ജോസഫുമാണ് ദിനേശന്റെ രക്ഷയ്്്‌ക്കെത്തിയത്.

സ്വര്‍ണ വില 60,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന്‍ വില ആദ്യമായി 60,000 കടന്നു. പവന് ഒറ്റയടിക്ക് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 60,200 രൂപയിലും ഗ്രാമിന് 7,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ  വിപണി വില 6,205 രൂപയും 24 കാരറ്റ് സ്വര്‍ണം പവന് 65,672 രൂപയാണ് വില. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച സ്വര്‍ണവില ചൊവ്വാഴ്ച മാറ്റമില്ലാതെ …

സ്വര്‍ണ വില 60,000 കടന്നു Read More »

അതിരപ്പിള്ളിയില്‍  ദൗത്യസംഘം മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയുടെ അരികിലെത്തി

ചാലക്കുടി: മയക്കുവെടി വിദഗ്ധന്‍ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം മസ്തകത്തില്‍ മുറിവേറ്റ ആനയുടെ അരികിലെത്തി. ആനയെ മയക്കുവെടി വെച്ച് പിടികൂടുകയാണ് ലക്ഷ്യം. സ്റ്റാന്‍ഡിംഗ് സെഡേഷന്‍ നല്‍കാനുള്ള തോക്കുമായി സംഘം ആനയുടെ അരികിലെത്തി. തുരുത്തില്‍ നിന്ന് പ്ലാന്റേഷനിലെത്തിയാല്‍ ആനയെ മയക്കുവെടി വെച്ച് തളയ്ക്കും. ആന റിസര്‍വ് വനത്തിലുള്ളിലാണിപ്പോള്‍. മയക്കുവെടി വെയ്ക്കാനുള്ള ആദ്യ ശ്രമം പാളി.ദൗത്യം ദുഷ്‌ക്കരമെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമാണ്. വെടിയേറ്റിട്ടുണ്ടോയെന്ന് സംശയിക്കുന്നു. ആനയെ പിടികൂടിയ ശേഷം ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ജയിലില്‍ ബോചെക്ക് വി.ഐ.പി പരിഗണന: ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലായ പ്രതി വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കിയ സംഭവത്തില്‍  മധ്യമേഖലാ ജയില്‍ ഡി.ഐ.ജി പി.അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവര്‍ക്ക് സസ്്‌പെന്‍ഷന്‍.ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടി. റിമാന്‍ഡില്‍ കഴിയവെ കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂരിന്റെ  സുഹൃത്തുക്കളുമായി മധ്യമേഖല ഡി.ഐ.ജി എത്തി സൂപ്രണ്ടിന്റെ  മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയിരുന്നു.ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയ …

ജയിലില്‍ ബോചെക്ക് വി.ഐ.പി പരിഗണന: ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍ Read More »

കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജുവിനെ പകല്‍  സി.പി.എം ഡ.ിെൈവ.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം..സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ.. കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.അവിശ്വാസപ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സി.പി.എമ്മിന് കരുത്തില്ലേയെന്നും അനൂപ് ചോദിച്ചു.മൂവ്വാറ്റുപുഴ ഡിവൈ.എസ്പ.ി അടക്കം നോക്കി നില്‍ക്കെയാണ്  കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്.ഹണി റോസ് കേസില്‍ ശരവേഗത്തില്‍ നടപടി സ്വീകരിച്ച …

കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതിയില്ല Read More »

അറസ്റ്റിലായ യു ട്യൂബര്‍ ‘മണവാളന്‍’ വിയ്യൂര്‍ ജയിലിന് മുന്നിലും റീല്‍സെടുത്തു

തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ  വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലായ യൂട്യൂബര്‍  ‘മണവാളന്‍ ”എന്ന മുഹമ്മദ് ഷഹീന്‍ ഷാ വിയ്യൂര്‍ ജയിലിന് മുന്നിലും റീല്‍സെടുത്തു.  ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ഷഹിന്‍ഷാ റീല്‍സ് ചിത്രീകരിച്ചത്. ശക്തമായി തിരിച്ചു വരുമെന്ന പ്രതികരണത്തോടെയായിരുന്നു  മണവാളന്റെ റീല്‍സ്.   യൂട്യൂബില്‍ 15 ലക്ഷം ഫോളോവേഴ്‌സുള്ള മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്.ഏപ്രില്‍ 19ന് തൃശൂര്‍ പൂരം ദിവസം കേരള വര്‍മ്മ കോളേജിന് സമീപം വിദ്യാര്‍ഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച …

അറസ്റ്റിലായ യു ട്യൂബര്‍ ‘മണവാളന്‍’ വിയ്യൂര്‍ ജയിലിന് മുന്നിലും റീല്‍സെടുത്തു Read More »

Death sentence for Greeshma

Kochi: A court in Thiruvananthapuram on Monday sentenced S S Greeshma, 24, to death for poisoning her boyfriend, Sharon Raj (23) to death, to marry another person, media reports said.Delivering the verdict, Neyyattinkara Additional Sessions Court sentenced her uncle Nirmalakumaran Nair to three years jail term for destroying the evidence.The court in its 586 judgment …

Death sentence for Greeshma Read More »

അതിരപ്പിള്ളിയില്‍  മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ നാളെ പരിശോധിക്കും

ചാലക്കുടി:  അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ പരിശോധിക്കും. വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാം ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. വെറ്റിലപ്പാറ 14ല്‍ കണ്ട കാട്ടാന ചാലക്കുടി പുഴ കടന്ന് രണ്ടാം ബ്ലോക്കില്‍ നിലയുറപ്പിച്ചു. ഭക്ഷണം ഉള്‍പ്പെടെ എടുക്കാന്‍ ആനയ്ക്ക് അവശതയുണ്ട്. അതിരപ്പിള്ളി വനമേഖലയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയെ നാളെ വിദഗ്ധസംഘം പരിശോധിക്കും. വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തൃശൂരിലെത്തും. നിലവില്‍ വെറ്റിനറി ഡോക്ടമാരായ ഡേവിഡ്, മിഥുന്‍, ബിനോയ് …

അതിരപ്പിള്ളിയില്‍  മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ നാളെ പരിശോധിക്കും Read More »

തൃശൂര്‍ വെളപ്പായയില്‍ പുല്ലില്‍ നിന്ന് വിഷബാധ, നാല് പശുക്കള്‍ ചത്തു

തൃശൂര്‍: വെളപ്പായ ചൈനബസാറില്‍ വിഷപ്പുല്ല് കഴിച്ച് നാല് പശുക്കള്‍ ചത്തു. വേനല്‍പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ കഴിച്ചത്. വെളപ്പായ സ്വദേശിയായ ക്ഷീരകര്‍ഷകന്‍ രവിയുടെ പശുക്കളാണ് ഇന്നലെ രാത്രിയോടെ  ചത്തത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണിത്. ഈ പൂക്കളുള്ള പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പശുക്കളെയും പരിശോധിച്ചു. പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിഷപ്പുല്ലിന്റെ  സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാന്‍ …

തൃശൂര്‍ വെളപ്പായയില്‍ പുല്ലില്‍ നിന്ന് വിഷബാധ, നാല് പശുക്കള്‍ ചത്തു Read More »

ട്രംപ് വീണ്ടും അമേരിക്കയുടെ അധിപന്‍

വാഷിങ്ടണ്‍ ഡി.സി: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റത്.അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് വീണ്ടും സ്ഥാനം ഏറ്റെടുക്കുന്നത്. സകുടുംബം സെന്റ് ജോണ്‍സ് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചാണ് ട്രംപ് തന്റെ ജീവിതത്തിലെ സുപ്രധാനമായ ദിവസം തുടങ്ങിയത്. സ്ഥാനമൊഴിയുന്ന ജോ ബൈഡനും ക്യാപിറ്റോള്‍ മന്ദിരത്തില്‍ സന്നിഹിതനായിരുന്നു. പ്രശസ്ത ഗായകന്‍ ക്രിസ്റ്റഫര്‍ മാത്യു ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.   …

ട്രംപ് വീണ്ടും അമേരിക്കയുടെ അധിപന്‍ Read More »

Death sentence for Greeshma

Kochi: A court in Thiruvananthapuram on Monday sentenced S S Greeshma, 24, to death for poisoning her boyfriend, Sharon Raj (23) to death, to marry another person, media reports said.Delivering the verdict, Neyyattinkara Additional Sessions Court sentenced her uncle Nirmalakumaran Nair to three years jail term for destroying the evidence.The court in its 586 judgment …

Death sentence for Greeshma Read More »

ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

തിരുവനന്തപുരം:  പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മ എസ്.നായര്‍ക്ക്് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം.ബഷീറാണ് ചരിത്രപരമായ വിധി പ്രസ്താവിച്ചത്.   ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. ശാരീരിക ബന്ധം തെളിഞ്ഞു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. ഒരു തുള്ളി വെള്ളം കുടിക്കാന്‍ കഴിയാതെ 11 …

ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ Read More »

ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന;ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം:  നടി ഹണി റോസിനെതിരായ ലൈംഗികാധിപേക്ഷകേസില്‍ പ്രതിയായ വ്യവസായി ബോബി ചെമ്മണ്ണൂരിന് റിമാന്‍ഡില്‍ കഴിയുമ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ മധ്യമേഖല ജയില്‍ ഡി.ഐ.ജിയെയും, കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്തത്. റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തര സെക്രട്ടറിയാണ് നടപടി സ്വീകരിക്കുക. കാക്കനാട് ജില്ലാ ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് മധ്യമേഖല ജയില്‍ ഡി.ഐ.ജി …

ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന;ഡിഐജിയെയും ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്‍ഡ് ചെയ്യും Read More »