Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

WATCH VIDEO HERE…. യാത്രക്കാർക്ക് ആശ്വാസം; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു

തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടത്തിവിട്ടത്. രാവിലെ തന്നെ പാളംതെറ്റിയ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിനും അഞ്ചു കോച്ചുകളും പാളത്തില്‍ കയറ്റി. തകര്‍ന്ന റയില്‍വേ ട്രാക്കും പുനഃസ്ഥാപിച്ചു. . 18 മണിക്കൂറിനു ശേഷമാണ് കോച്ചുകള്‍ നീക്കിയത്.തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ചരക്ക് ട്രെയിന്റെ  പാളം തെറ്റിയത്. എന്‍ജിനും, നാല് ബോഗികളുമാണ് പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. അഞ്ച് …

WATCH VIDEO HERE…. യാത്രക്കാർക്ക് ആശ്വാസം; റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു Read More »

ഇടുക്കി കൊലപാതകം; കേരളത്തിൽ പരക്കെ സംഘർഷാവസ്ഥ

കൊച്ചി: ഇടുക്കി എൻജിനീയറിംഗ് കോളേജിൽ ഇന്നുച്ചയ്ക്ക് യൂത്ത് കോൺഗ്രസ് – എസ്.എഫ്.ഐ സംഘട്ടനത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ നെഞ്ചിൽ കുത്തേറ്റ് മറിച്ചതിന് പിന്നാലെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരും കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പരസ്പരം പോർവിളികൾ മുഴങ്ങി കി സംഘർഷാവസ്ഥ സൃഷ്ടിച്ചു. മലപ്പുറം ടൗൺ ഹാളിൽ കോൺഗ്രസ് പ്രസിഡൻറ് കെ. സുധാകരൻ പങ്കെടുക്കുന്ന മേഖലാ കൺവെൻഷനിലേക്ക് സിപിഎം പ്രവർത്തകർ ജാഥയായി എത്തിയത് പ്രദേശത്ത് രണ്ടു മണിക്കൂർ നേരത്തേക്ക് വലിയ സംഘർഷാവസ്ഥ …

ഇടുക്കി കൊലപാതകം; കേരളത്തിൽ പരക്കെ സംഘർഷാവസ്ഥ Read More »

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

കൊച്ചി: ഇടുക്കി എൻജിനീയറിങ് കോളേജിന് സമീപം നടന്ന സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കുത്തേറ്റ് എസ്.എഫ്.ഐ പ്രവർത്തകൻ മരിച്ചു. കോളേജിലെ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയും കണ്ണൂർ സ്വദേശിയുമായ ധീരജ് രാജശേഖരനാണ് കൊല്ലപ്പെട്ടത്. തളിപ്പറമ്പ് പാലകുളങ്ങര സ്വദേശിയാണ് ധീരജ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയാണ് ധീരജിന്റെ നെഞ്ചിൽ പേന കത്തികൊണ്ട് കുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 12 അംഗങ്ങളുള്ള കെ.എസ്‌.യു – യൂത്ത് കോൺഗ്രസ് സംഘം ധീരജിനെയും അഭിജിത്ത്, അമൽ എന്നീ എസ്.എഫ്.ഐ പ്രവർത്തകരെയും കോളേജിന് …

ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു Read More »

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍

തൃശൂര്‍: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ പൊതുമരാമത്തുവകുപ്പിന്റെ കോണ്‍സ്റ്റിസ്റ്റുവന്‍സി മോണിറ്ററിംഗ് ടീമിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിന്റെ അകത്തെ നിര്‍മ്മാണം ഭൂരിഭാഗവും കഴിഞ്ഞു. അവസാനഘട്ടത്തിലെ പെയിന്റിംഗും, എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്. തുരങ്കത്തിനകത്ത് നിര്‍മ്മാണം കഴിഞ്ഞ കോണ്‍ക്രീറ്റ് റോഡില്‍ വരയിടലും തുടങ്ങി.പടിഞ്ഞാറെ ഭാഗത്തെ നിലവിലെ പാത പൊളിക്കും. ഇവിടെ പുതിയ …

കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലില്‍ Read More »

ബി.വി.വി.എസ് സംസ്ഥാന സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു

കൊച്ചി: തൃശ്ശൂരിൽ ഫെബ്രുവരി ഇരുപതാം തിയതി നടത്താൻ തീരുമാനിച്ച ഭാരതിയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനതിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ സാധശിവൻ അദ്ധ്യക്ഷതയും, സംസ്ഥാന ജനറൽ സെക്രട്ടറി ജി. എസ് മണി ഉദ്ഘാടന കർമവും നിർവഹിച്ചു. സിതാറാം ആയുർവേദിക് മിഷൻ മാനേജിങ് ഡയറക്ടർ  ഡോ. ഡി . രാമനാഥൻ അദ്ധ്യക്ഷനും, രാഷ്ട്രീയ സ്വയം സേവക സംഘം തൃശൂർ വിഭാഗ് സംഘചാലക് പത്മനാഭൻ വൈസ് …

ബി.വി.വി.എസ് സംസ്ഥാന സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു Read More »

ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ മുഴുവൻ കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയിലൂടെ കഴിയുന്നു ; മന്ത്രി കെ.രാജൻ

തൃശൂർ: ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ സമൂഹത്തിലെ എല്ലാവരുടെയും കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയ്ക്കും ഇതിന് നേതൃത്വം കൊടുക്കുന്ന അമൃതാനന്ദമയീമഠത്തിനും കഴിയുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയീദേവി ആഹ്വാനം ചെയ്ത അമൃതശ്രീ (അമൃത സ്വാശ്രയ സംഘം) പദ്ധതിയുടെ ഭാഗമായി തൃശൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കുമുള്ള ഭക്ഷ്യ,വസ്ത്ര,ധന സഹായങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ സംരക്ഷണത്തിനും നൻമയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അമൃതശ്രീ വഹിക്കുന്ന പങ്ക് വളരെ ശ്രദ്ധേയമാണെന്നും കെ.രാജൻ പറഞ്ഞു. അയ്യന്തോൾ …

ജാതിമത വ്യത്യാസമില്ലാതെ സമൂഹത്തിന്റെ മുഴുവൻ കണ്ണീരൊപ്പാൻ അമൃതശ്രീ കൂട്ടായ്മയിലൂടെ കഴിയുന്നു ; മന്ത്രി കെ.രാജൻ Read More »

മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് പുതുവർഷത്തിൽ 10 കിലോ അരി

കൊച്ചി: സംസ്ഥാനത്ത് വെള്ള റേഷൻ കാർഡ് ഉൾപ്പെടുന്ന പൊതുവിഭാഗത്തിൽ ഈ മാസം 10 കിലോ അരി ലഭ്യമാക്കുമെന്നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. ഈ മാസം മുതൽ പച്ചരിയും പുഴുക്കലരിയും 50ഃ50 അനുപാതത്തിൽ എല്ലാ സ്റ്റോക്കിലും ലഭ്യമാക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായുള്ള ചർച്ചയിൽ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതു വിഭാഗത്തിന് ഈ മാസം നൽകുന്ന 10 കിലോ അരിയിൽ ഏഴു കിലോ 10.90 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും …

മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് പുതുവർഷത്തിൽ 10 കിലോ അരി Read More »

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല …..

കൊച്ചി: സര്‍ക്കാരും  ഗവര്‍ണറും തമ്മിലുള്ള പോരില്‍ ആറ് ചോദ്യങ്ങളുമായി   മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞതിന് പിന്നില്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ വിഷയങ്ങളുണ്ട് എന്ന സൂചന നല്‍കുന്നതാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുള്‍പ്പെടെ …

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല ….. Read More »

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല …..

കൊച്ചി: സര്‍ക്കാരും  ഗവര്‍ണറും തമ്മിലുള്ള പോരില്‍ ആറ് ചോദ്യങ്ങളുമായി   മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞതിന് പിന്നില്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായ വിഷയങ്ങളുണ്ട് എന്ന സൂചന നല്‍കുന്നതാണ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍. സംസ്ഥാന സര്‍ക്കാരും താനുമായുള്ള തര്‍ക്കത്തെ സംബന്ധിച്ച് ഗവര്‍ണര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് വളരെ ഗൗരവമുള്ള കാര്യങ്ങളാണ് എന്ന് അദ്ദേഹം പറഞ്ഞു. താന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ …

ഇന്ത്യൻ പ്രസിഡന്റിന് ഡി.ലിറ്റ് ബിരുദം സർക്കാർ ഇടപ്പെട്ട് നിരാകരിച്ചോ? ചോദ്യങ്ങളുമായി ചെന്നിത്തല ….. Read More »

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായിവൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക

തൃശൂര്‍:  അനക്കമറ്റ വലതുകൈയിലെ കുഞ്ഞുവിരലുകളാല്‍ താളമിട്ട്  ഇടതുകൈയിലെ ചെണ്ടക്കോലിൽല്‍  കാലങ്ങള്‍ കൊട്ടിക്കയറി ആറാം ക്ലാസുകാരന്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍ വെളിയന്നൂര്‍ക്കാവിലമ്മയുടെ നടയില്‍ അവതരിച്ച തായമ്പക മേളാസ്വാദകര്‍ക്ക് വിസ്മയാനുഭവമായി.  വെളിയന്നൂര്‍ക്കാവിലെ വേലയോടനുബന്ധിച്ചായിരുന്നു കളിക്കൂട്ടുകാരനായ മാസ്റ്റര്‍ തേജസ് ജയപ്രകാശുമൊന്നിച്ച് നിരഞ്ജന്‍ തായമ്പക അവതരിപ്പിച്ചത്. പതികാലത്തില്‍ തുടങ്ങി ഇടകാലവും, ഇടനിലയും, ഇരികിടയും ഹൃദ്യമായതോടെ നിരഞ്്ജന്റെ വാദനവൈഭവത്തിന് മുന്നില്‍ ഭക്തര്‍ കൈകൂപ്പി. വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തോടനുബന്ധിച്ചാണ് മാസ്റ്റര്‍ നിരഞ്ജന്‍ ഗിരീഷ്‌കുമാര്‍, മാസ്റ്റര്‍ തേജസ് ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറിയത്. ജന്മനാല്‍ തന്നെ വലതുകൈവിരലുകള്‍ക്ക് …

വെളിയന്നൂര്‍ക്കാവിലമ്മയ്ക്ക് നാദനൈവേദ്യമായിവൈകല്യത്തെ തോല്‍പിച്ച് ആറുവയസ്സുകാരന്റെ തായമ്പക Read More »

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ

തൃശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ …

കനാലിൽ നവജാതശിശുവിന്റെ  മൃതദേഹം: മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും പോലീസിന്റെ പിടിയിൽ Read More »

വിടവാങ്ങിയത് പ്രതിപക്ഷത്തിൻറെ ശക്തനായ ഹരിത പോരാളി

കൊച്ചി: എം.എൽ.എ. പി.സി തോമസ്, 70, വിട വാങ്ങി. അർബുദബാധയെ തുടർന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരണം. കേരള നിയമസഭയിൽ പ്രതിപക്ഷത്തിൻറെ ശക്തമായ ശബ്ദമായിരുന്നു പി.ടി. ഇടുക്കി എം.പി യായും രണ്ട് തവണ തൊടുപുഴ എം.എൽ.എയായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ തൃക്കാക്കര എം എൽ.എയാണ്.  കോൺഗ്രസ് നിയമസഭാ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ് തോമസ്.കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററായിരുന്നു.ഗാഡ്ഗിൽ കമ്മിറ്റിയെ അനുകൂലിച്ച് പാരിസ്ഥിതിക വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയനായി.2014 കാലഘട്ടത്തിൽ ഗാഡ്ഗിൽ …

വിടവാങ്ങിയത് പ്രതിപക്ഷത്തിൻറെ ശക്തനായ ഹരിത പോരാളി Read More »

ഡോ.എം.ജയപ്രകാശിന്റെ ഓര്‍മ്മകളില്‍ അനുശോചനയോഗം സദസ്സിലിരിക്കുന്നവര്‍ വേദിയിലേക്ക്വരണമെന്ന് ശഠിച്ച് മേയര്‍. യോഗത്തിനിടെ തര്‍ക്കം

ഡോ.എം.ജയപ്രകാശിന്റെ ഓര്‍മ്മകളില്‍ അനുശോചനയോഗം സദസ്സിലിരിക്കുന്നവര്‍ വേദിയിലേക്ക്വരണമെന്ന് ശഠിച്ച് മേയര്‍. യോഗത്തിനിടെ തര്‍ക്കം തൃശൂര്‍: പി.ബാലചന്ദ്രന്‍ എം.എല്‍.എയും, മേയര്‍ എം.കെ.വര്‍ഗീസും, മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറും പങ്കെടുത്ത ഡോ.എം.ജയപ്രകാശ് അനുസ്മരണയോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി. മേയര്‍ എം.കെ.വര്‍ഗീസ് വേദിയിലെത്തിയതോടെയാണ് അനുസ്മരണയോഗത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവങ്ങള്‍ നടന്നത്. മേയര്‍ എത്തുമ്പോള്‍ പി.ബാലചന്ദ്രന്‍ മാത്രമാണ് വേദിയില്‍ ഇരുന്നിരുന്നത്. മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍,  കെ.കെ.വത്സരാജ്, എം.എം.വര്‍ഗീസ് (സിപിഎം ജില്ലാ സെക്രട്ടറി), ജോസ് വള്ളൂര്‍ തുടങ്ങിയ പ്രമുഖരെല്ലാം സദസ്സിലായിരുന്നു.സദസ്സിലിരിക്കുന്ന പ്രമുഖരെല്ലാം വേദിയില്‍ വന്നിരിക്കണമെന്നായി മേയര്‍. അനുശോചനയോഗത്തില്‍ അതിന്റെ ആവശ്യമില്ലെന്ന …

ഡോ.എം.ജയപ്രകാശിന്റെ ഓര്‍മ്മകളില്‍ അനുശോചനയോഗം സദസ്സിലിരിക്കുന്നവര്‍ വേദിയിലേക്ക്വരണമെന്ന് ശഠിച്ച് മേയര്‍. യോഗത്തിനിടെ തര്‍ക്കം Read More »

വില കുറയ്ക്കാൻ ഇനി തെങ്കാശിയിൽ നിന്ന് നേരിട്ട് പച്ചക്കറി

കൊച്ചി: തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി സമാഹരിച്ച് വിതരണം നടത്തുന്നതിന് ഹോര്‍ട്ടികോര്‍പ്പ് ധാരണാ പത്രം ഒപ്പു വച്ചു. കര്‍ഷക പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയുമായാണ് ധാരണ.തമിഴ്‌നാട് അഗ്രി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികള്‍ ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുക. പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ഗ്രേഡ് ചെയ്ത പച്ചക്കറി സംഭരിക്കാം. താല്‍ക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ. കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ …

വില കുറയ്ക്കാൻ ഇനി തെങ്കാശിയിൽ നിന്ന് നേരിട്ട് പച്ചക്കറി Read More »

ആതിരസന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ‘ലക്ഷം’ ദീപം തെളിഞ്ഞു

തൃശൂര്‍: തിരുവാതിര സന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ലക്ഷദീപം തെളിഞ്ഞു. ദീപം തെളിയിക്കാനും ദര്‍ശനത്തിനും ക്ഷേത്രത്തില്‍ ആയിരങ്ങളെത്തി. ക്ഷേത്രഗോപുരത്തിന് പുറത്തെ മഹാദീപസ്തംഭവും ഭക്തര്‍ തെളിയിച്ചു. വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ആതിരമണ്ഡപത്തില്‍ തിരുവാതിരക്കളിയും അരങ്ങേറി. ഉച്ചയ്ക്ക്് അന്നദാമണ്ഡപത്തില്‍ പ്രസാദ ഊട്ട് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.  ഗോതമ്പ് കഞ്ഞി, പുഴുക്ക്, മാങ്ങാക്കറി, കൂവപ്പായസം എന്നിയടങ്ങിയ തിരുവാതിര പ്രസാദം 3,500 പേര്‍ക്ക് നല്‍കി. സമിതി പ്രസിഡണ്ട് പി.പങ്കജാക്ഷന്‍, സെക്രട്ടറി ടി.ആര്‍.ഹരിഹരന്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, മാനേജര്‍ പി.കൃഷ്ണകുമാര്‍, പി.ശശിധരന്‍, സുരേഷ് അമ്പിസ്വാമി എന്നിവര്‍ …

ആതിരസന്ധ്യയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ ‘ലക്ഷം’ ദീപം തെളിഞ്ഞു Read More »

വസ്ത്രങ്ങളുടെ ജി.എസ് .ടി ഇരട്ടിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

ജി.എസ്.ടിയില്‍ സര്‍ക്കാരിന് കുറുക്കന്റെ കണ്ണെന്ന്  വസ്ത്ര വ്യാപാരികള്‍ തൃശൂര്‍: ജനുവരി 1 മുതല്‍ വസ്ത്രങ്ങള്‍ക്കുള്ള ജി.എസ്.ടി ഇരട്ടിയിലേറെ വര്‍ധിപ്പിക്കുന്നതിനെതിരേ കേരള ടെക്‌സ്റ്റൈല്‍സ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്്. ഡിസം.28ന് എല്ലാ ജില്ലകളിലേയും ജിഎസ്.ടി. ആസ്ഥാന ഓഫീസുകളിലേക്ക്് രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന്് സംസ്ഥാന അധ്യക്ഷന്‍ ടി.എസ്.പട്ടാഭിരാമന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ജി.എസ്.ടി നിലവിലെ 5 ശതമാനത്തില്‍ നിന്ന്് 12 ശതമാനമാക്കുന്നത്് കൊള്ളയാണെന്ന്്് അസോസിയേഷന്‍ ആരോപിച്ചു. ഇതു മൂലം സാധാരണക്കാരുടെ വസ്്ത്രങ്ങളായ തോര്‍ത്ത്, ലുങ്കി, സാരി, മുണ്ടുകള്‍, …

വസ്ത്രങ്ങളുടെ ജി.എസ് .ടി ഇരട്ടിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം Read More »

എഴുത്തിന്റെ ലോകത്ത് ഇടംമുറപ്പിച്ച് പെണ്ണെഴുത്തിന്റെ മൂന്നാമിടം

വിവാഹത്തിനു ശേഷം മിക്കവരും എഴുത്തു നിർത്തുന്നു. കുടുംബ ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവർ എഴുത്തു നിർത്തി രംഗവിടുന്നുവെന്നും, അതിന് തടയിടുകയാണ് മൂന്നാമിടം പോലുള്ള പെൺകൂട്ടായ്മകൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.  തൃശ്ശൂർ:   അസ്വാതന്ത്ര്യത്തിന്റെതടവറയിലായിരുന്നു  പെണ്ണെഴുത്തുകാരികളെന്ന് സാഹിത്യകാരൻ അഷ്ടമൂർത്തി.  മൂന്നാമിടം അംഗങ്ങളുടെ പുസ്തക പ്രകാശനം തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.  വിവാഹത്തിനു ശേഷം മിക്കവരും എഴുത്തു നിർത്തുന്നു. കുടുംബ ജീവിതത്തിൻ്റെ തിരക്കിനിടയിൽ അവർ എഴുത്തു നിർത്തി രംഗവിടുന്നുവെന്നും, അതിന് തടയിടുകയാണ് മൂന്നാമിടം പോലുള്ള പെൺകൂട്ടായ്മകൾ ചെയ്യുന്നതെന്ന് അദ്ദേഹം …

എഴുത്തിന്റെ ലോകത്ത് ഇടംമുറപ്പിച്ച് പെണ്ണെഴുത്തിന്റെ മൂന്നാമിടം Read More »

ആദ്യം അത്ഭുതം, പിന്നെ ആദരവുംഗോപിയാശാന്റെ aകാല്‍തൊട്ടു വന്ദിച്ച് ഭാവഗായകന്‍ ജയചന്ദ്രന്‍

തൃശൂർ: ചലച്ചിത്രസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ഗാനം ശ്രുതിശുദ്ധമായി പാടുന്ന തിരക്കിലായിരുന്നു ഭാവഗായകനായ ജയചന്ദ്രന്‍.  ഇതിനിടെ തികച്ചും അവിചാരിതമായിട്ടായിരുന്നു നടന ചക്രവര്‍ത്തി പത്മശ്രീ കലാമണ്ഡലം ഗോപി  നഗരത്തിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ എത്തിയത്. പാട്ടിലെ വരികള്‍ പോലെ നറുനിലാ തെന്നലില്‍ നിറകാന്തി ചൊരിഞ്ഞുള്ള  വരവ്. അല്പ സമയത്തിനുള്ളില്‍ നാട്ടുകാരനായ ചലച്ചിത്രസംവിധായകന്‍ മോഹനും, പത്‌നി പ്രശസ്ത നര്‍ത്തകിയായ അനുപമ മോഹനും റെക്കോര്‍ഡിംഗ് കാണാന്‍ എത്തി. അപ്രതീക്ഷിതമായി എത്തിയ അതിഥികളെ കണ്ട്  ആദ്യം അമ്പരന്ന ഭാവഗായകന്‍ ഗോപിയാശാന്റെ  കാല്‍തൊട്ടുവന്ദിച്ചു അനുഗ്രഹം തേടി.മലയാള സിനിമയിലെ ഏറ്റവും …

ആദ്യം അത്ഭുതം, പിന്നെ ആദരവുംഗോപിയാശാന്റെ aകാല്‍തൊട്ടു വന്ദിച്ച് ഭാവഗായകന്‍ ജയചന്ദ്രന്‍ Read More »

കടലിരമ്പം പോലെ പാണ്ടി കൊട്ടിക്കയറി,ഒപ്പം നിര്‍വൃതിയുടെ നിറവില്‍ ആസ്വാദകരും

തൃശൂര്‍: താളനിബദ്ധമായി തുള്ളിയിളകുന്ന ആലിലകളും, ആവേശത്താല്‍അലപോലെ  ആര്‍ത്തിരമ്പുന്ന ജനസാഗരവും സാക്ഷി. വേദമന്ത്രമുഖരിതമായ ബ്രഹ്മസ്വം മഠത്തില്‍ കൊട്ടിക്കയറിയ പാണ്ടിമേളം മേളാസ്വാദകര്‍ക്ക്് പുത്തനുണര്‍വേകി.അക്ഷരകാലങ്ങളുടെ കടല്‍ കടഞ്ഞ്്് പാണ്ടിയുടെ അമൃതനാദം മഠത്തിന്റെ നടവഴികളില്‍ നിറഞ്ഞപ്പോള്‍ ആഹ്ലാദത്തില്‍ ആറാടിയ ആസ്വാദകരുടെ മനസ്സുപറഞ്ഞു, പൂരക്കാലം വരവായെന്ന്, ഒപ്പം പ്രൗഡമായ പൂരക്കാലത്തെ തിരിച്ചെത്തിയ പൂരപ്രേമിസംഘത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദിയും.ചെറുശ്ശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ 120-ല്‍ പരം വാദ്യകലാകാരന്‍മാര്‍ പാണ്ടിമേളത്തിന് അണിനിരന്നു. പെരുവനം ശിവന്‍മാരാര്‍, പെരുവനം ശങ്കരനാരായണന്‍ എന്നിവര്‍ ഉരുട്ടുചെണ്ടയിലും, ചെറുശ്ശേരി ദാസന്‍മാരാര്‍, പെരുവനം കുട്ടിപിഷാരടി, രജില്‍കുമാര്‍, …

കടലിരമ്പം പോലെ പാണ്ടി കൊട്ടിക്കയറി,ഒപ്പം നിര്‍വൃതിയുടെ നിറവില്‍ ആസ്വാദകരും Read More »