Newsskerala

ഹൈക്കോടതിയുടെ അസാധാരണനീക്കം,ബോബി തിരക്കിട്ട് ജയില്‍ വിട്ടു

കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. കേസില്‍ ഇന്നലെ ഹൈക്കോടതി ബോബിക്ക് ജാമ്യം നല്‍കിയിരുന്നു.
ജാമ്യം കിട്ടിയിട്ടും ബോബി ഇന്നലെ കാക്കനാട് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചത് വിവാദമായിരുന്നു. ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാര്‍ക്ക് പിന്തുണ അറിയിച്ചാണ് ബോബി പുറത്തിറങ്ങാതിരുന്നത്. നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്നതോടെ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെ 10 മിനിറ്റിനുളളില്‍ ബോബി സ്വയം പുറത്തിറങ്ങാന്‍ സമ്മതിച്ചു. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ അസാധാരണനീക്കം,
ബോബി തിരക്കിട്ട് ജയില്‍ വിട്ടു


Leave a Comment

Your email address will not be published. Required fields are marked *