Newsskerala

രാമവര്‍മ്മപുരം ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ തലയ്ക്കടിച്ച്കൊലപ്പെടുത്തി

തൃശ്ശൂര്‍ : രാമവര്‍മ്മപുരം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരന്‍ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ പതിനഞ്ചുകാരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്.  ഇന്നലെ രാത്രി കുട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി വിവരം.

കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മര്‍ദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു. ഇന്ന് രാവിലെ അടിയേറ്റ പാടുകള്‍ മുഖത്ത് കണ്ടതോടെയാണ് 15 കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്.

ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  

Leave a Comment

Your email address will not be published. Required fields are marked *