Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

പത്മജയുടെ വോട്ട് താമരക്ക്

തൃശൂര്‍ : കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ പൂങ്കുന്നം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ്  സ്ഥാനാര്‍ത്ഥിയായ സഹോദരന്‍ കെ.മുരളീധരന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുമോ എന്ന ചോദ്യത്തിന് ചേട്ടനൊക്കെ വീട്ടില്‍ മാത്രമെന്ന് പത്മജ പ്രതികരിച്ചു.പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുരേഷ്‌ഗോപി വിജയിക്കും. കള്ളവോട്ട് ചെയ്യുന്ന ശീലം ഇടതുമുന്നണിക്കാണെന്നും അവര്‍ പറഞ്ഞു.

തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്ന് സുരേഷ് ഗോപി

തൃശൂര്‍:  തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിപറഞ്ഞു.  മുക്കാട്ടുകരയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിരാവിലെ  മുക്കാട്ടുകര സെന്റ ജോര്‍ജ് സിഎല്‍പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 115-ലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുല്‍, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്തി. വിരല്‍തുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന്്് സുരേഷ്‌ഗോപി അവകാശപ്പെട്ടു. …

തൃശൂരിലും അതുവഴി കേരളത്തിലും താമര വിരിയുമെന്ന് സുരേഷ് ഗോപി Read More »

കെ. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തില്‍ ആയുധം കടത്തിയെന്ന് പരാതി; പണിയ്ക്കുള്ള ആയുധങ്ങളെന്ന് സി.പി.എം

ചേലക്കര: ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ  കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ ആയുധങ്ങള്‍ കടത്തിയെന്ന പരാതിയുമായി യുഡിഎഫ്. കാറില്‍ നിന്ന് ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.. പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാന്‍ ഉപയോഗിച്ച ആയുധങ്ങളായിരുന്നു എന്നാണ് സിപിഎം വിശദീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ആരോപിച്ചു. കെ.രാധാകൃഷ്ണന്‍ മറുപടി പറയണമെന്നും യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് വേണ്ടിയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധങ്ങള്‍ വെച്ചിരിക്കുന്നതെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. …

കെ. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തില്‍ ആയുധം കടത്തിയെന്ന് പരാതി; പണിയ്ക്കുള്ള ആയുധങ്ങളെന്ന് സി.പി.എം Read More »

കെ.മുരളീധരനും, വി.എസ്.സുനില്‍കുമാറും നേര്‍ക്കുനേര്‍, താരപ്പൊലിമയില്‍ സുരേഷ്‌ഗോപിയും

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന തൃശൂരില്‍ പൂരം പോലെ നടന്ന കൊട്ടക്കലാശത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. എം.ഒ. റോഡില്‍ നടന്ന കൊട്ടിക്കലാശത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനും, എല്‍.ഡി.എഫിലെ വി.എസ്.സുനില്‍കുമാറും നേര്‍ക്കുനേര്‍ എത്തിയത് അണികള്‍ക്ക് ആവേശമായി.എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയും എം.ഒ.റോഡില്‍ നടന്ന കൊട്ടിക്കലാശത്തില്‍ അണികളെ അഭിവാദ്യം ചെയ്തു. ആറ് മണിക്ക് കൊട്ടിക്കലാശം തീര്‍ന്നതോടെ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്കാണ് കടക്കാനിരിക്കുന്നത്.സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തൃശൂര്‍, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ …

കെ.മുരളീധരനും, വി.എസ്.സുനില്‍കുമാറും നേര്‍ക്കുനേര്‍, താരപ്പൊലിമയില്‍ സുരേഷ്‌ഗോപിയും Read More »

മാന്ദാമംഗലത്ത് വീട്ടുവളപ്പിലെ കിണറ്റില്‍  വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ  വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്.  വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി അറിഞ്ഞത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന അല്‍പം ആഴമുള്ള കിണറാണിത്. അബദ്ധത്തില്‍ കാട്ടാന വീണതാണ്  കാടിനോട് ചേര്‍ന്നുള്ള …

മാന്ദാമംഗലത്ത് വീട്ടുവളപ്പിലെ കിണറ്റില്‍  വീണ കാട്ടാന ചരിഞ്ഞു Read More »

കമ്മീഷണര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത്അശോകന്്് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന്് തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു ഹോം വര്‍ക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷണര്‍ കാര്യങ്ങള്‍ ചെയ്തു. കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അദ്ധ്യായമാണിത്. എ.സി.പി സുദര്‍ശന്‍ ഇരുദേവസ്വങ്ങളുമായി നല്ല ബന്ധത്തിലാണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.നടുവിലാല്‍ മുതല്‍ ശ്രീമൂലസ്ഥാനം വരെ ചാര്‍ജുള്ള ഒരു ഡിവൈ.എസ്.പി അപമര്യാദയായി പെരുമാറി. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി …

കമ്മീഷണര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് തിരുവമ്പാടി ദേവസ്വം Read More »

ഇന്നസെന്റിനൊപ്പമുള്ള സുരേഷ് ഗോപിയുടെ  പ്രചാരണ ബോര്‍ഡ് നീക്കി

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച അന്തരിച്ച നടന്‍ ഇന്നസെന്റിനൊപ്പമുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് മാറ്റി.ഇന്നസെന്റിന്റെ ചിത്രമുള്ള പ്രചാരണബോര്‍ഡ്് സ്ഥാപിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന്്് ഇന്നസെന്റിന്റെ കുടുംബം അറിയിച്ചിരുന്നു.ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍.ഡി.എഫ് ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. ഇരിങ്ങാലകുട ബസ് സ്റ്റാന്‍ഡ് എ.കെ.പി റോഡിലെ ഒഴിഞ്ഞ പറമ്പില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെയും ഇന്നസെന്റിന്റെയും ചിത്രമടങ്ങിയ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍.ഡി.എ സ്ഥാനാര്‍ഥി …

ഇന്നസെന്റിനൊപ്പമുള്ള സുരേഷ് ഗോപിയുടെ  പ്രചാരണ ബോര്‍ഡ് നീക്കി Read More »

പൂരം ‘കുള’ മാക്കി പോലീസ് രാജ്, ആളിക്കത്തി ജനരോഷം 

തൃശൂര്‍: മകരത്തിലും, മീനത്തിലും മാറി നിന്ന വേനല്‍മഴ പെയ്യരുതേയെന്ന പ്രാര്‍ത്ഥനയിലായിരുന്നു പൂരപ്രേമികള്‍. സഫലമായ പ്രാര്‍ത്ഥന പോലെ ഇക്കുറി മഴമേഘങ്ങള്‍ മാറി നിന്നു. ആനകളും അനുസരണക്കേട് കാട്ടിയില്ല. ഇക്കുറി പൂരം സുഗമമായി നടക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഉത്സവസംഘാടകരും, പൗരാവലിയും. അപ്രതീക്ഷിതമായി പൂരദിവസം രാത്രി നടത്തിയ പോലീസിന്റെ നിലവിട്ട ‘ക്രമസമാധാനപാലനം’ വിശ്വവിഖ്യാതമായ തൃശൂര്‍ പൂരത്തിന് തീരാകളങ്കമായി.രാത്രി ചെറുപൂരങ്ങളുടെ വരവിനിടയിലായിരുന്നു പോലീസ് മുന്നറിയിപ്പില്ലാതെ ജനങ്ങളെ തടഞ്ഞത്. നഗരത്തിലെ ചെറുറോഡുകളിലൂടെ റൗണ്ടിലേക്ക്്് വന്‍ജനസാഗരമായിരുന്നു എത്തിക്കൊണ്ടിരിക്കുന്നത്.  റൗണ്ടിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡ് വെച്ച്് പോലീസ് അടച്ചു. …

പൂരം ‘കുള’ മാക്കി പോലീസ് രാജ്, ആളിക്കത്തി ജനരോഷം  Read More »

വിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി: അടുത്ത പൂരം മെയ് 6 ന്

തൃശൂര്‍: വടക്കുന്നാക്ഷേത്ര ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ പരസ്പരം അഭിമുഖം നിന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് സമാപനമായി.രാവിലെ വടക്കുന്നാഥ സന്നിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ എഴുന്നള്ളിയെത്തി. മണികണ്ഠനാല്‍ പരിസരത്ത് നിന്നായിരുന്നു പാറമേക്കാവിന്റെ എഴുന്നള്ളത്ത്. കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തിടമ്പേറ്റിയത്. നായ്ക്കനാലില്‍ നിന്നു തിരുവമ്പാടി ചന്ദ്രശേഖരന്റെ ശിരസിലേറി തിരുവമ്പാടി ഭഗവതിയും വടക്കുംനാഥനിലേക്ക് എത്തി.തുടര്‍ന്നായിരുന്നു ദേവസഹോദരിമാര്‍ തുമ്പിക്കൈ ഉയര്‍ത്തി ഉപചാരം ചൊല്ലിയത്. ഇനി സമാഗമം അടുത്തപൂരത്തിന്. മെയ് 6 ന്അടുത്ത തൃശൂര്‍ പൂരത്തിനുള്ള കാത്തിരിപ്പാണിനി. ഇന്നുമുതല്‍ …

വിഖ്യാതമായ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി: അടുത്ത പൂരം മെയ് 6 ന് Read More »

Thrissur pooram resumes 

Kochi: Thrissur Pooram (festival) vedikettu (fireworks) was held after the festivities were suspended by the organizers and performers due to police interventions at Thrissur on Saturday. The Paramekkavu temple group displayed the fireworks at about 7 am against the scheduled time of 3 am. The friendly rival group of Thiruvambady will display fireworks soon. All …

Thrissur pooram resumes  Read More »

മഴവില്ലഴകായി കുടമാറ്റം

തൃശ്ശൂര്‍: വടക്കുന്നാഥക്ഷേത്ര തെക്കേഗോപുരനടയില്‍ പതിനഞ്ച് വീതം അഭിമുഖമായി നിരന്ന ഗജകേസരികള്‍ക്ക് മുകളില്‍ നിറങ്ങളുടെ നൃത്തമായി തൃശൂര്‍ പൂരം  കുടമാറ്റം. പല രൂപത്തിലും, ആകര്‍ഷക നിറങ്ങളിലുമുള്ള കുടകളുമായി പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരിച്ചു.ആയിരത്തിയഞ്ഞൂറിലേറെ കുടകളാണ് ഇരുവിഭാഗവും ഉയര്‍ത്തിയത്. പട്ടുകുടകളും, വിവിധ നിലകളിലുള്ള കുടകളും, എല്‍.ഇ.ഡി കുടകളും, സ്‌പെഷ്യല്‍ കുടകളും തേക്കിന്‍കാട് മൈതാനത്ത് തിങ്ങിനിറഞ്ഞ പതിനായിരങ്ങള്‍ക്ക് മനംനിറഞ്ഞ കാഴ്ചയായി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും, രാംലല്ലയുടെയും, തെയ്യത്തിന്റെയും മാതൃകയിലുള്ള സ്‌പെഷ്യല്‍ കുടകള്‍ഉയര്‍ത്തിയപ്പോള്‍ ആര്‍പ്പുവിളികള്‍ മുഴങ്ങി. ലൈറ്റുകള്‍ അണച്ച ശേഷംഉയര്‍ത്തിയ എല്‍.ഇ.ഡി കുടകള്‍ കണ്ണഞ്ചും …

മഴവില്ലഴകായി കുടമാറ്റം Read More »

Thrissur Pooram attracts many

Kochi: Braving scorching heat, people enjoyed every bit of Thrissur Pooram, described as the king of festivals in Kerala today.  Started by princely state ruler Shakthan Thampuran in the 18th century, the festival adds glory to it each passing year. The festival is an act of paying obeisance to the presiding deity of Vadakkunnathan Temple …

Thrissur Pooram attracts many Read More »

തൃശൂര്‍ പൂരം:  പോലീസിന്റെ കര്‍ശന നിയന്ത്രണം പാളി, മേല്‍ശാന്തിയെ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി

തൃശൂര്‍:  തൃശൂര്‍ പൂരത്തിന് പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം അശാസ്ത്രീയമെന്ന് പരാതി. പ്രത്യേകിച്ച് കാരണമില്ലാതെ ജനങ്ങളെ പലയിടത്തും തടഞ്ഞതായും, ദൂരെ നിന്നെത്തിയവരുടെ പല വാഹനങ്ങള്‍ വഴിതെറ്റിച്ച് വിട്ടതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശാസ്ത്രിയ നിയന്ത്രണം പലയിടത്തും തിരക്കിന് ഇടയാക്കി.ആനകള്‍ക്ക് മുന്നില്‍ 6 മീറ്റര്‍ ഒഴിച്ചിടണമെന്ന നാട്ടാനപരിപാലനചട്ടവും പലയിടത്തും പാലിക്കപ്പെട്ടില്ല. പോലീസും ഉത്സവസംഘാടകരും വരെ വടക്കുന്നാഥക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് കയറി.ഇതൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച  ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ചീഫിന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകരെ പലയിടത്തും തടഞ്ഞു. ഇലഞ്ഞിത്തറമേളവും മറ്റും റിപ്പോര്‍ട്ട് …

തൃശൂര്‍ പൂരം:  പോലീസിന്റെ കര്‍ശന നിയന്ത്രണം പാളി, മേല്‍ശാന്തിയെ തടഞ്ഞു, മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തി Read More »

ആചാരപ്പെരുമയുടെ നിറവില്‍ പൂരം വിളംബരം

തൃശൂര്‍:  പൊള്ളുന്ന ചൂടിലും കണ്ണുംനട്ട് കാത്തിരുന്ന ആയിരങ്ങളുടെ ഹര്‍ഷാരവങ്ങള്‍ക്കിടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുരവാതില്‍ നിന്ന്്് പുറത്തേക്ക് എഴുന്നള്ളി. വടക്കുന്നാഥനെ വണങ്ങി അടിയന്തിരമാരാര്‍ ശംഖനാദം മുഴക്കിയതോടെ ആചാരപ്പെരുമയുടെ നിറവില്‍ തൃശൂര്‍ പുരം വിളംബരമായി. നാളെ വെളുപ്പിന് കണിമംഗലം ശാസ്്താവിന്റെ തിടമ്പേറ്റിയ കൊമ്പന്‍ തെക്കേഗോപുരത്തിലൂടെ വടക്കുന്നാഥക്ഷേത്രത്തിലെത്തുന്നതോടെയാണ് തൃശൂര്‍ പുരത്തിന്റെ ചടങ്ങുകള്‍ തുടങ്ങുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മയുടെ കൊമ്പന്‍  എറണാകുളം ശിവകുമാര്‍ കുറ്റൂരില്‍ നിന്ന് ഷൊര്‍ണൂര്‍ റോഡ് വഴി വടക്കുന്നാഥനിലേക്ക് എഴുന്നള്ളിയത്.പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് എഴുന്നള്ളിയ …

ആചാരപ്പെരുമയുടെ നിറവില്‍ പൂരം വിളംബരം Read More »

പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ ചമയച്ചെപ്പ് തുറന്നു,

തൃശൂര്‍: മനം നിറയും കാഴ്ചകളുമായി തൃശൂര്‍ പൂരത്തിനുള്ള പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയപ്രദര്‍ശനം തുടങ്ങി. പാറമേക്കാവ് വിഭാഗത്തിന്റെ ചമയങ്ങള്‍ അഗ്രശാലയിലും, തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഹാളിലുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചമയപ്രദര്‍ശനം ഇന്ന് രാത്രി വരെ തുടരും.60 സെറ്റ് പട്ടുകുടകളാണ് ഇരുവിഭാഗവും ഒരുക്കിയിരിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥന്‍ ക്ഷേത്രങ്ങളുടെയും ആനകളുടെയും ചെറുമാതൃകകളും ചമയപ്രദര്‍ശനത്തിനെത്തിയവര്‍ക്ക് പുതുമയായി.ആലവട്ടം, വെഞ്ചാമരം, നെറ്റിപട്ടം, കുടമണികള്‍, ചുറ്റുകള്‍ തുടങ്ങിയവരും പ്രദര്‍ശനത്തിന് അണിനിരത്തിയിട്ടുണ്ട്

ഇലഞ്ഞിത്തറമേളത്തിനെത്തുന്നവര്‍ ചെരിപ്പ് പുറത്തിടണം, വടക്കുന്നാഥക്ഷേത്രത്തില്‍ പ്രത്യേക ചെരിപ്പ് സൂക്ഷിപ്പ് കൗണ്ടറുകള്‍

തൃശൂര്‍: ഇത്തവണ മുതല്‍ തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തിനകത്ത് കയറുന്നവര്‍ ചെരിപ്പ് പുറത്തിടണം. മുന്‍പ് തൃശൂര്‍ പൂരത്തിനും, പാറമേക്കാവ് വേലദിവസം രാത്രിയും വടക്കുന്നാഥക്ഷേത്രത്തിനകത്ത് ആളുകള്‍ക്ക് ചെരിപ്പിട്ട് പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇലഞ്ഞിത്തറമേളം കാണുന്നതിന് വടക്കുന്നാഥക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പുറത്ത് പ്രത്യേക ഗോവണി (റാമ്പ്്) തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനാണിത്. റാമ്പിലൂടെയും ഗോപുരത്തിലൂടെയും ചെരിപ്പിട്ട് അകത്തുകയറുന്നവരെ നിയന്ത്രിക്കുക പോലീസിന് ശ്രമകരമായ ദൗത്യമാകും. പോലീസുകാരുടെ ഷൂസ് സൂക്ഷിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും.  വടക്കുന്നാഥക്ഷേത്രത്തിനകത്തു കടക്കുന്ന പതിനായിരങ്ങളുടെ ചെരിപ്പുകള്‍ സൂക്ഷിക്കുന്നതും എളുപ്പമല്ല. പൊള്ളുന്ന ചൂടില്‍ മേളക്കാര്‍ക്കും …

ഇലഞ്ഞിത്തറമേളത്തിനെത്തുന്നവര്‍ ചെരിപ്പ് പുറത്തിടണം, വടക്കുന്നാഥക്ഷേത്രത്തില്‍ പ്രത്യേക ചെരിപ്പ് സൂക്ഷിപ്പ് കൗണ്ടറുകള്‍ Read More »

പൂരാകാശം വര്‍ണാഭമാക്കി സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍: ജനസാഗരങ്ങളെ സാക്ഷിയാക്കി പൂരാകാശത്ത് വര്‍ണവിസ്മയമായി സാമ്പിള്‍ വെടിക്കെട്ട് അരങ്ങേറി. തേക്കിന്‍കാട് മൈതാനത്ത് കര്‍ശനമായ സുരക്ഷാപരിശോധനകള്‍ക്ക് ശേഷം മുക്കാല്‍ മണിക്കൂറിലധികം വൈകിയാണ് സാമ്പിള്‍ വെടിക്കെട്ട് തുടങ്ങിയത്. ആദ്യം പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തി. രാത്രി എട്ടേകാലോടെയാണ് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങിയത്. പത്ത് മണിയോടെയാണ് സാമ്പിള്‍ വെടിക്കെട്ട് തീര്‍ന്നത്.മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. 19നാണ് തൃശൂര്‍ പൂരം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

ED raids CMRL chief’s house

Kochi: Controversial firm CMRL chief Sasidharan Kartha’s financial dealings with Kerala Chief Minister’s daughter got murder with the ED sleuths raiding his house in Aluva on Wednesday, media reports said. The Directorate of Enforcement (ED) questioned Kartha in connection with CMRL paying a huge amount of money to Chief Minister Pinarayi Vijayan’s daughter Veena Vijayan …

ED raids CMRL chief’s house Read More »

വനംവകുപ്പിന്റെ പുതിയ സര്‍ക്കുലറിനെതിരെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും, ആനയുടമകളും രംഗത്ത്

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ആനകളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം മാത്രം മതിയെന്ന നിലപാടുമായി  ആനയുടമകളും, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും.വെറ്ററിനറി സംഘം പരിശോധിച്ച ആനയെ വീണ്ടും വനം വകുപ്പ് പരിശോധിക്കുമെന്ന വനംവകുപ്പിന്റെ പുതിയ സര്‍ക്കുലറാണ് തൃശൂര്‍ പൂരത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുതിയ നിയന്ത്രണം പിന്‍വലിച്ചില്ലെങ്കില്‍ ആനകളെ തൃശൂര്‍ പൂരത്തിന് വിട്ടുകൊടുക്കില്ലെന്ന് ആനയുടമകള്‍ അറിയിച്ചു. വെറ്ററിനറിസംഘം പരിശോധിച്ച ആനയെ വീണ്ടും പരിശോധിക്കുന്നത് അപ്രായോഗികമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ വ്യക്തമാക്കി.ഇതിനൊപ്പം ആനയെ നിയന്ത്രിക്കാന്‍ 80 ആര്‍.ആര്‍.ടി അംഗങ്ങള്‍ …

വനംവകുപ്പിന്റെ പുതിയ സര്‍ക്കുലറിനെതിരെ പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളും, ആനയുടമകളും രംഗത്ത് Read More »

തൃശൂര്‍ പൂരത്തിന് 3200 പോലീസുകാര്‍, നാനൂറോളം സിസിടിവി ക്യാമറകളും

തൃശൂര്‍: തൃശൂര്‍ പൂരം സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി 3,200 പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ അറിയിച്ചു. 60 ഡിവൈ.എസ്.പിമാരെയും ഡ്യൂട്ടിക്ക് നിയോഗിക്കും. വെടിക്കെട്ടിന് പെസോ നിയന്ത്രണമനുസരിച്ച്  സ്വരാജ് റൗണ്ടില്‍ ചില ഭാഗങ്ങളില്‍ മാത്രമെ കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയൂവെന്നും അദ്ദേഹം അറിയിച്ചു. പോലീസ് കണ്‍ട്രോള്‍ റൂമിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നാനൂറോളം സിസി ടിവി ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.ഏകീകൃത കണ്‍ട്രോള്‍ റൂമിന് പുറമെ റൗണ്ടിന് ചുറ്റുമായി പൂരദിവസം മിനി കണ്‍ട്രോള്‍ റൂമുകള്‍ …

തൃശൂര്‍ പൂരത്തിന് 3200 പോലീസുകാര്‍, നാനൂറോളം സിസിടിവി ക്യാമറകളും Read More »